File Pic

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ സി.പി.ഐ നേതാവും ബാങ്ക് മുൻ പ്രസിഡന്‍റുമായ എൻ. ഭാസുരാംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇന്ന് രാവിലെ പത്തോടെ എറണാകുളം ജയിലില്‍ വെച്ച് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമാവുകയായിരുന്നു. ജയിൽ ഡോക്ടർമാർ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭാസുരാംഗന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഇന്നലെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഭാ​സു​രാം​ഗ​നെ​യും മ​ക​ൻ അ​ഖി​ൽ​ജി​ത്തി​നെ​യും ഇന്നലെയാണ് ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വിട്ടത്. പ്ര​തി​ക​ൾ ര​ണ്ടു​പേ​രും അ​ന്വേ​ഷ​ണ​ത്തോ​ട്​ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും കൂ​ടു​ത​ൽ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച​ശേ​ഷം വീ​ണ്ടും ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം​ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ഇ.​ഡി കോടതിയിൽ പറഞ്ഞിരുന്നു.

ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചത് ത​ന്ത്ര​മാ​ണെ​ന്നും ആ​ശു​പ​ത്രി​ത​ന്നെ വി​ല​ക്ക്​ വാ​ങ്ങാ​ൻ ക​ഴി​വു​ള്ള​യാ​ളാ​ണ്​ ഭാ​സു​രാം​ഗ​നെ​ന്നും ഇ.​ഡി പ​റ​ഞ്ഞിരുന്നു. നി​ര​വ​ധി ത​വ​ണ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​ണ്. ഭാ​സു​രാം​ഗ​ന്​ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ. ഏ​റെ സ്വാ​ധീ​ന​മു​ള്ള​യാ​ളാ​യ​തി​നാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യും ഇ.​ഡി ഉ​ന്ന​യി​ച്ചിരുന്നു.  

Tags:    
News Summary - N Bhasurangan admitted to the hospital after chest pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.