മട്ടാഞ്ചേരി: എഴുത്തുകാരനും എ.ഐ.സി.സി അംഗവുമായ എന്‍.കെ.എ. ലത്തീഫ് (81) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കപ്പലണ്ടിമുക്ക് പടിഞ്ഞാേറ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: കുത്സു. മക്കൾ: സാജിത, സാബിറ, ആസാദ്, ആബിദ് റഹ്മാൻ. മരുമക്കൾ: എൻ.എ. മുഹമ്മദ് കബീർ, കെ.എ. അബ്ദുൽ ജബ്ബാർ, ഷമീറ, സുനിത. ഫോർട്ട്കൊച്ചി കപ്പലണ്ടിമുക്കിലെ നമസ്കാര എന്ന വീട്ടിലായിരുന്നു താമസം. കവി, വൈജ്ഞാനിക സാഹിത്യകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 1979ൽ കൊച്ചി കോർപറേഷൻ കൗണ്‍സിലറായി. രണ്ടുതവണയായി 12 വര്‍ഷം സ്ഥാനം അലങ്കരിച്ചു.സാമൂഹിക-രാഷ്ട്രീയ-സാഹിത്യമേഖലയിലെ സംഭാവനകൾക്ക് വിവിധ പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.