കോഴിക്കോട്: ജില്ലാ സഹകരണബാങ്കുകൾ കെ.വൈ.സി മാനദണ്ഡങ്ങൾ (നോ യുവർ കസ്റ്റമർ) പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നബാർഡ് റിപ്പോർട്ട്. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളും മാനദണ്ഡം പാലിച്ചിട്ടുണ്ടെന്നും നാളെ സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, 13 പൊതുമേഖലാ ബാങ്കുകൾ മാനദണ്ഡം പാലിച്ചിട്ടില്ല. ഇവർ 270 ദശലക്ഷം രൂപയോളം പിഴ ഇൗടാക്കിയെന്നും നബാർഡിെൻറ പരിശോധനാറിപ്പോർട്ടിലുണ്ട്.
കെ.വൈ.സി മാനദണ്ഡ പ്രകാരം ഉപഭോക്താവിെൻറ പാൻ കാർഡ്, ആധാർ കാർഡ് അടക്കം മുഴുവൻ വിവരങ്ങളും ശേഖരിക്കണം. ഇത്തരംനടപടികൾ പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് കേന്ദ്രസർക്കാർ സഹകരണ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്കിന്‍റെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹാര്‍ജിയും നാളെ സുപ്രീംകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.