കോഴിക്കോട് : മീഡിയവണിന് എതിരെ മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം സമർപ്പിച്ച മാനനഷ്ടക്കേസ് പ്രിൻസിപ്പൽ സബ് കോടതി ചെലവ് സഹിതം തള്ളി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കൊേഫപോസ ചുമത്തി ജയിലിൽ അടക്കപെട്ട കൊടുവള്ളി സ്വദേശി അബുല്ലൈസിനെ രക്ഷിക്കുന്നതിന് നജീബ് കാന്തപുരം അൻപത് ലക്ഷം രൂപ വാങ്ങി എന്ന പിതാവിെൻറ ആരോപണം റിപ്പോർട്ട് ചെയ്തതിനു എതിരെ ആണ് നജീബ് കാന്തപുരം ഹരജി നൽകിയത്.
അബുല്ലൈസിെൻറ പിതാവ് എം.പി.സി നാസർ, വാർത്ത റിപ്പോർട്ട് ചെയ്ത മീഡിയവൺ, ന്യൂസ് 18 ചാനലുകളുടെ എഡിറ്റർമാർ എന്നിവരിൽനിന്നും മാനനഷ്ടത്തിന് നഷ്ടപരിഹാരമായി ഇരുപത്തി അഞ്ചു ലക്ഷം രൂപ ഈടാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. തന്നെ അപകീർത്തിപ്പെടുത്തുന്നതിന് നാസറും ചാനലുകളും പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നീ ഇടതുപക്ഷ എം.എൽ.എമാരും ഗൂഢാലോചന നടത്തി എന്നും നജീബ് വാദിച്ചു. ഹരജിക്കാരെൻറ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നു കണ്ട കോടതി ഹരജി തള്ളുകയായിരുന്നു.
സത്യസന്ധമായി വാർത്ത റിപ്പോർട്ട് ചെയ്തതിനെതിരെ മാനനഷ്ടക്കേസ് നിലനിൽക്കുന്നതല്ലെന്നും തങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശം ഉപയോഗപ്പെടുത്തി മാധ്യമധർമം മാത്രമാണ് നിർവഹിച്ചതെന്നുമായിരുന്നു മീഡിയവണിെൻറ പ്രധാന വാദം. മീഡിയവണിന് വേണ്ടി അഡ്വ. അമീൻ ഹസ്സൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.