മൂവാറ്റുപുഴ: കേരളത്തിെൻറ സ്വന്തം നേന്ത്രപ്പഴം വെള്ളിയാഴ്ച യൂറോപ്പിലേക്ക് . 10 ടൺ നേന്ത്രപ്പഴം വ്യാഴാഴ്ച രാവിലെ വാഴക്കുളം ആഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി പാക്ക് ഹൗസിൽനിന്ന് കൊച്ചി തുറമുഖത്തെത്തിച്ചു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിെൻറ നേതൃത്വത്തിലാണ് ആദ്യലോഡ് തുറമുഖത്തേക്ക് പുറപ്പെട്ടത്. ആദ്യഘട്ടത്തില്‍ 10 ടണ്ണാണ് കയറ്റി അയക്കുന്നത്. തൃശൂര്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ വിളവെടുത്ത നേന്ത്രക്കുലകള്‍ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി പാക്ക് ഹൗസില്‍ എത്തിച്ചു.
പാക്ക് ഹൗസ് പരിചരണം, പ്ലാൻറ് ക്വാറൻറീന് പരിശോധന എന്നിവക്ക് ശേഷമാണ് കൊച്ചി തുറമുഖത്ത് എത്തിച്ചത്. വെള്ളിയാഴ്ച ലണ്ടന്‍ ഗേറ്റ് വേ തുറമുഖത്തേക്ക് കപ്പല്‍ മാര്‍ഗം കയറ്റി അയക്കും. അവിടെ എത്തിയശേഷം പഴുപ്പിച്ച് തെക്കൻ യു.കെ പ്രദേശങ്ങളിലും സ്കോട്ട്ലന്‍ഡിലും ഉള്ള ഉപഭോക്താക്കള്‍ക്ക് വിഷുവിനുമുമ്പ് എത്തിക്കാനാണ് പദ്ധതി.
നേന്ത്രക്കുലകള്‍ 80മുതല്‍ 85ശതമാനം മൂപ്പില്‍ വിളവെടുക്കുകയും കൃഷിയിടത്തില്‍തന്നെ പടലകളാക്കി മുറിവുകളോ പാടുകളോ ഇല്ലാതെയാണ് പാക്ക് ഹൗസില്‍ എത്തിച്ചത്.
പ്രീ കൂളിങ്ങിനും ശുദ്ധീകരണപക്രിയകള്ക്കും ശേഷം ഈര്‍പ്പം മാറ്റി കാര്‍ട്ടണ്‍ ബോക്സുകളിലാക്കി റീഫര്‍ കണ്ടെയ്നറുകളില്‍ ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് ഏകദേശം 20-25 ദിവസംകൊണ്ട് ലണ്ടനില്‍ എത്തിക്കും. സുതാര്യമായ ട്രേസബിലിറ്റി, ക്യു.ആര് കോഡിങ് സംവിധാനവും പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി വിജയകരമായാല്‍ കേരളത്തിലെ നേന്ത്രപ്പഴം കുറഞ്ഞ െചലവില്‍ വിദേശത്തേക്ക് കയറ്റി അയക്കാനും കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വില ലഭിക്കാനും അവസരമൊരുങ്ങും.
പ്രതിവര്‍ഷം 2000 മെട്രിക് ടണ്‍ നേന്ത്രപ്പഴം വിദേശവിപണികളില്‍ എത്തിക്കാനും സാധിക്കും. കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് 20 ശതമാനം അധികവിലയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.