ന്യൂഡൽഹി: ഭരണത്തിെൻറ അവസാന വർഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമമെന്ന് കോണ്ഗ്രസ്. ആറ ു സമ്പൂർണ്ണ ബജറ്റുകൾ അവതരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല. ഇതിനകം അഞ്ചു സമ്പൂർണ്ണ ബജറ്റുകൾ മോഡി സർക്കാർ അവതരിപ്പിച്ചു കഴിഞ്ഞുവെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
ബിജെപിയുടെ ജനവിരുദ്ധമായ പരിഷ്കാരങ്ങൾ മറക്കാൻ വലിയ വാഗ്ദാനങ്ങളുമായി ബജറ്റ് കൊണ്ടു വരാൻ ആണ് ശ്രമം. ഈ നീക്കം പാർലമെൻറിനെ തന്നെ നിരാകരിക്കുന്നതാണ് നടപടി. വോട്ട് ഓൺ അക്കൗണ്ട് മാത്രമേ അവതരിപ്പിക്കാവൂ. സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ ശ്രമം നടന്നാൽ കോണ്ഗ്രസ് അതിനെ ശക്തമായി എതിർക്കുമെന്നും മനീഷ് തിവാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.