തിരുവനന്തപുരം: റോഡ് നിർമാണ കരാർ എടുത്ത കമ്പനികൾക്കെതിരെ നിലപാട് കടുപ്പിച്ച് പൊതുമരാമത്ത് വകുപ്പ്. ഏറ്റെടുത്ത പ്രവൃത്തി സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ, നിലവാരം എങ്ങനെ തുടങ്ങിയവ പരിശോധിക്കാൻ മന്ത്രി ജി. സുധാകരൻ നേരിട്ടാണ് റോഡിലേക്കിറങ്ങുന്നത്. ദേശീയപാത മംഗലപുരം-കരമന റീച്ചിെൻറ പ്രവൃത്തി ഏറ്റെടുത്ത റിവൈവ് കമ്പനിക്കെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ തിരുവനന്തപുരം നഗരറോഡ് വികസന കമ്പനിക്കെതിരെയും മന്ത്രി രംഗത്തെത്തി. റോഡിലെ കുണ്ടും കുഴിയും നികത്താത്ത കമ്പനി പ്രതിനിധിക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി കത്ത് നൽകി.
കേരള റോഡ് ഫണ്ട് ബോർഡ് മുഖേന നടപ്പാക്കിവരുന്ന തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെൻറ് േപ്രാജക്ടിെൻറ നടത്തിപ്പിൽ വന്ന വീഴ്ചയെക്കുറിച്ച് മന്ത്രി നേരത്തേ വിശദീകരണം തേടിയിരുന്നു. 15 വർഷത്തേക്ക് അറ്റകുറ്റപ്പണി ഉൾെപ്പടെ ഏറ്റെടുത്ത കമ്പനി യഥാസമയം പ്രവൃത്തി നടത്താതെ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി.
എന്നാൽ, ഇക്കാര്യം നിഷേധിച്ച് കമ്പനിയുടെതായി കഴിഞ്ഞദിവസം വന്ന പത്രപ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. കേരള സർവകലാശാലയുടെ മുൻവശത്തെയും സെക്രട്ടേറിയറ്റ് സ്റ്റാച്യുവിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. ഇത്തരത്തിൽ അപകടകരമാംവിധം അമ്പതിലേറെ കുഴികൾ രൂപപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി കമ്പനിക്ക് കേരള റോഡ് ഫണ്ട് ബോർഡ് കത്ത് നൽകിയിട്ടും അവ പരിഹരിക്കാൻ തയാറായിട്ടില്ല. തിരുവനന്തപുരം നഗര റോഡ് വികസന പദ്ധതിക്കുശേഷം ആരംഭിച്ച കോഴിക്കോട് നഗരവികസന പദ്ധതി ഇതിനകംതന്നെ പ്രവൃത്തി പൂർത്തിയാക്കി.
കമ്പനി പ്രതിനിധിയായി പ്രവർത്തിക്കുന്ന അനിൽകുമാർ പണ്ടാല നിരുത്തവാദപരമായാണ് പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു. റിവൈവ് കമ്പനി പ്രതിനിധി നൂറുദ്ദീനെതിരെ കഴക്കൂട്ടം അസി. കമീഷണർക്കാണ് മന്ത്രി കഴിഞ്ഞദിവസം പരാതി നൽകിയത്. സെപ്റ്റംബർ 22ന് പൂർത്തിയാക്കേണ്ട പ്രവൃത്തി എങ്ങുമെത്താത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
അതിനിടെ, പരാതി ലഭിച്ചതോടെ കഴിഞ്ഞദിവസം അർധരാത്രിയോടെ മംഗലപുരം-കരമന റീച്ചിെൻറ പ്രവൃത്തി പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.