കോട്ടയം: കേരളത്തിൽ റോഡുകളുടെയും പാലങ്ങളുടെയും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കേണ്ടെന്ന് ദേശീയപാത വികസന അതോറിറ്റി. സംസ്ഥാനത്ത് നിർമാണജോലികളിൽ അവശേഷിക്കുന്ന രണ്ട് പദ്ധതി മാത്രം അടിയന്തരമായി പൂർത്തിയാക്കിയാൽ മതിയെന്നും അതോറിറ്റി തീരുമാനിച്ചു.
ദേശീയപാതകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസവും അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന അലംഭാവവുമാണ് നിർമാണം നിർത്തിവെക്കാൻ കാരണമേത്ര. അടുത്തിടെ കുമരകത്ത് ചേർന്ന ദേശീയപാത വികസന അതോറിറ്റിയുെട ഉന്നതതല അവലോകനയോഗത്തിലും കേരളത്തിലെ പ്രവൃത്തികൾ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, ദേശീയപാത 17ൻറ വികസനത്തിനടക്കം സ്ഥലം ലഭ്യമാക്കുന്നതിൽ സർക്കാർ ഗുരുതര വീഴ്ചവരുത്തുകയാണെന്നും യോഗം അഭിപ്രായപ്പെട്ടിരുന്നു. മാസങ്ങളായി പല പ്രവൃത്തികളും നിലച്ചിരിക്കുകയാണ്. സർക്കാറാകെട്ട നടപടി സ്വീകരിക്കുന്നുമില്ല. സ്ഥലം ഏറ്റെടുത്തു നൽകാൻ കലക്ടർമാർക്ക് നിർദേശം നൽകിയെങ്കിലും പ്രദേശികതലത്തിൽ ഉയരുന്ന എതിർപ്പിനെത്തുടർന്ന് ഉദ്യോഗസ്ഥരും രംഗത്തുവരുന്നില്ല. ഇതിനായി രൂപവത്കരിച്ച ഫാസ്റ്റ് ട്രാക്ക് സംവിധാനവും നിശ്ചലമാണ്. പൂർത്തിയായ പ്രവൃത്തികളുടെ അപ്രോച്ച് റോഡുകളുടെ നിർമാണവും പലയിടത്തും മുടങ്ങി. മണ്ണും കരിങ്കല്ലുമടക്കം അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
ഇതുസംബന്ധിച്ച് സർക്കാറും ബന്ധപ്പെട്ട ജില്ല ഭരണകൂടങ്ങളും തുടരുന്ന അനാസ്ഥയും പദ്ധതി നിർത്തിവെക്കാൻ കാരണമായി. മാഹി-കണ്ണൂർ, കഴക്കൂട്ടം ബൈപാസ് എന്നിവയുടെ നിർമാണമാകും ദേശീയപാത വികസന അതോറിറ്റി നടത്തുക. മാഹി-കണ്ണൂർ പദ്ധതിക്ക് 885 കോടിയുടെ കരാർ പെരുമ്പാവൂരിലെ ഇ.കെ.കെ ഗ്രൂപ്പിന് നൽകിയിട്ടുണ്ട്. അതിനിടെ, കോട്ടയം കഞ്ഞിക്കുഴിയിലെ മേൽപാലവും തിരുവല്ല ബൈപാസ് നിർമാണവും കരാറുകാർ ഉപേക്ഷിച്ചു. പദ്ധതിയുടെ നിർമാണത്തിൽ ഉണ്ടാകുന്ന സാേങ്കതിക പ്രശ്നങ്ങളും അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യവുമാണ് ഇതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.