യാത്രാദുരിതം: വയനാട്ടിലെ ജനവികാരം ന്യായം, കേന്ദ്രം പരിഹാരം കാണണം -മുഖ്യമന്ത്രി

കോഴിക്കോട്: ദേശീയപാത 766ലെ യാത്രാദുരിതം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുകയാണെന്ന് മുഖ്യമന ്ത്രി പിണറായി വിജയൻ. ദേശീയപാത പൂർണമായും അടക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെ ട്ട സാഹചര്യത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കുന്നു എന്നാണു കേന്ദ്രമന്ത്രി അയച്ച കത്തിൽ ഉള്ളത്. ഈ വിഷയത്തിൽ വയ നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .

ബന്ദിപൂര്‍ വന്യജീവി സങ്കേതം ഈ റൂട്ടില്‍ വരുന്നതു കൊണ്ടുണ്ടായ പ്രശ്നം പരിഹരിക്കാന്‍ ബദല്‍ പാത നിര്‍മിക ്കുമെന്നാണ് പറയുന്നത്. പാത നിര്‍മിച്ചാല്‍ 44 കിലോമീറ്റര്‍ ദൂരം വര്‍ധിക്കും. അതും വനത്തില്‍ കൂടിതന്നെയാണ് കടന് നുപോകേണ്ടത്. അതിനാല്‍ എലിവേറ്റഡ് റോഡാണ് അഭികാമ്യമെന്നു നിര്‍ദേശിച്ച് കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ് മന്ത്രി പ ്രകാശ് ജാവഡേക്കര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

കോഴിക്കോട്-മൈസൂര്‍-കൊള്ളെഗല്‍ ദേശീയ പാതയില്‍ (766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ വിഷമമാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നത്. ഒരു മേഖലയുടെ ജനജീവിതത്തെ പ്രയാസകരമാക്കുന്ന ഈ യാത്രാതടസ്സം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ബന്ദിപൂര്‍ വന്യജീവി സങ്കേതം ഈ റൂട്ടില്‍ വരുന്നതു കൊണ്ടുണ്ടായ പ്രശ്നം പരിഹരിക്കാന്‍ ബദല്‍ പാത നിര്‍മിക്കുമെന്നാണ് പറയുന്നത്.

Full View

പാത നിര്‍മിച്ചാല്‍ 44 കിലോമീറ്റര്‍ ദൂരം വര്‍ധിക്കും. അതും വനത്തില്‍ കൂടിതന്നെയാണ് കടന്നുപോകേണ്ടത്. അതിനാല്‍ എലിവേറ്റഡ് റോഡാണ് അഭികാമ്യമെന്നു നിര്‍ദേശിച്ച് കേന്ദ്രപരിസ്ഥിതി-വനംവകപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. തൽസ്ഥിതി തുടരുമെന്നാണ്‌ അദ്ദേഹം അറിയിച്ചത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തെ ഇനിയും സമീപിക്കും. മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

ദേശീയപാത പൂർണമായും അടക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കുന്നു എന്നാണു കേന്ദ്രമന്ത്രി അയച്ച കത്തിൽ ഉള്ളത്. യാത്രാ മാർഗം അടയുകയും പകരം വഴികൾ ഇല്ലാതാവുകയും ചെയ്യുമ്പോൾ വിവരണാതീതമായ പ്രശ്നങ്ങളാണ് ജനജീവിതത്തിൽ ഉണ്ടാകുന്നത്. യാത്രാ മാർഗം മാത്രമല്ല അനേകം കുടുംബങ്ങളുടെ ജീവിത മാർഗവും അടയും. ഈ വിഷയത്തിൽ വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണ്. അത് കൊണ്ട്തന്നെയാണ് കേന്ദ്ര സർക്കാരിനോട് പ്രശ്ന പരിഹാരത്തിന് വീണ്ടും ആവശ്യപ്പെടുന്നത്.

Tags:    
News Summary - national highway issue wayanadu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.