ദേശീയപാത സർവേ: മന്ത്രി ജലീലിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നുള്ളവരെന്ന മന്ത്രി കെ.ടി ജലീലിന്‍റെ പ്രസ്താവനക്കെതിരെ മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ദേശീയപാതക്കെതിരെ സമരം ചെയ്യുന്നത് നാട്ടുകാരാണോ പുറത്തു നിന്നുള്ളവരാണോ എന്ന് മന്ത്രിമാർ നേരിട്ടെത്തി പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 

ഭൂവുടമയുടെ സമ്മതമില്ലാതെ സ്ഥലത്ത് കടന്നുകയറുന്നത് നിയമവിരുദ്ധമാണ്. അടിച്ചൊതുക്കി ഭൂമി ഏറ്റെടുക്കാം എന്ന സർക്കാർ നയം അംഗീകരിക്കാനാവില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള നടപടിയല്ല സർക്കാർ സ്വീകരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നു. ദേശീയപാത വിരുദ്ധ സമരത്തെ കുറിച്ച് യു.ഡി.എഫ് ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

മലപ്പുറത്തെ ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നുള്ളവരാണെന്ന് മന്ത്രി കെ.ടി ജലീൽ രാവിലെ ആരോപിച്ചത്. നഷ്ടം സഹിക്കാതെ ഒരു പദ്ധതിയും ലോകത്ത് യാഥാർഥ്യമായിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കാൻ ശ്രമിക്കുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    
News Summary - National Highway Land Accusition: PK Kunjalikutty React to KT Jaleel Statement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.