തിരുവനന്തപുരം: കേരളത്തിെൻറ ദേശീയപാത വികസനമെന്ന ചിരകാല അഭിലാഷത്തിെൻറ ചിറക രിയുന്ന നടപടിയായി ഭൂമി ഏറ്റെടുക്കലും വില നൽകലും നിർത്തിവെച്ച കേന്ദ്ര സർക്കാർ നട പടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാറിെൻറ ശേഷിച്ച രണ്ടു വർഷ ത്തേക്ക് ദേശീയപാത വികസനം നടക്കാതാകും. കേരളത്തിലെ ജനങ്ങൾ ഗതാതഗതക്കുരുക്കിൽ ത ന്നെ കഴിയെട്ടയെന്ന സാഡിസ്റ്റ് മനോഭാവമാണ് കേന്ദ്ര സർക്കാറിന് കത്തയച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളക്ക്. കേന്ദ്ര സർക്കാറിെനയും സംസ്ഥാന ബി.ജെ.പി യെയും കടന്നാക്രമിച്ച പിണറായി, രണ്ടു വർഷത്തിനു ശേഷവും പദ്ധതി പൂർത്തീകരിക്കാനാകു മെന്ന പ്രതീക്ഷ നിലനിർത്താൻ കഴിയില്ലെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രശ്നം സർക്കാറിെൻറ മുന്നിൽ അവതരിപ്പിക്കാതെ ശ്രീധരൻ പിള്ള രഹസ്യമായാണ് കത്തയച്ചത്.
ജനതാല്‍പര്യത്തിനെതിരായി നില്ക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി അധഃപതിച്ചു. കേന്ദ്ര സർക്കാറിനെതിരെ പ്രത്യക്ഷ നിലപാട് യു.ഡി.എഫ് സ്വീകരിക്കുന്നില്ല. കേരളം ഇതിനെതിരെ പ്രതികരിക്കണം.
സ്ഥലമേറ്റെടുപ്പ് രണ്ടുവര്‍ഷം വൈകിയാല്‍ ഭൂമിവില ഉയരും. സ്ഥലമെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥ സംവിധാനം ഒഴിവാക്കേണ്ടിവരും. ഫലത്തില്‍ ദേശീയപാത വികസനം ഇല്ലാതാകും. ദേശീയപാത വികസനത്തിൽ സംസ്ഥാനത്തിെൻറ ഭാഗത്തുനിന്ന് ചെയ്യേണ്ടത് ചെയ്തു. പദ്ധതി വേഗത്തിൽ മുന്നോട്ട് നീങ്ങുന്ന സമയത്താണ് സംസ്ഥാന സർക്കാറുമായി ചർച്ച നടത്താതെ നിർത്തിവെക്കാൻ നിർദേശിച്ചത്. കാരണം വ്യക്തമാക്കുന്നുമില്ല. കഴിഞ്ഞ 19 വര്‍ഷം കേരളത്തില്‍നിന്ന് പെട്രോളിനും ഡീസലിനും പിരിച്ചെടുത്ത സെസ് തുക ഇവിടത്തെ ദേശീയപാത വികസനത്തിന് ലഭ്യമാക്കിയിട്ടില്ല.
ഭൂമി ഏറ്റെടുക്കലും വില നൽകലും നിർത്തിവെച്ച പട്ടികയിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയത് ഫെഡറൽ വ്യവസ്ഥക്ക് വിരുദ്ധമായാണെന്നും അദ്ദേഹം പറഞ്ഞു.
‘ഭൂമി തട്ടിപ്പ് പുറത്തുവന്നത്
ഉദ്യോഗസ്ഥെൻറ ജാഗ്രത മൂലം’
തിരുവനന്തപുരം: എറണാകുളം ചൂർണിക്കര ഭൂമി തട്ടിപ്പ് പുറത്തുവന്നത് വില്ലേജ് ഒാഫിസർ ജാഗ്രത കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ തട്ടിപ്പാണ് നടന്നത്. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ശരിയായ ഉത്തരവ് പോലെയാണ് ആ ഉത്തരവും. ബന്ധപ്പെട്ട ഒരു ഒാഫിസറും അത് മനസ്സിലാക്കിയില്ല. റവന്യൂമന്ത്രി ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസും അന്വേഷിക്കുന്നുണ്ട്.
പകരം ചുമതലയില്ല; മന്ത്രിസഭ യോഗത്തിൽ ഇ.പി അധ്യക്ഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 12 ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിനിടെ പകരം ചുമതല ഒരു മന്ത്രിക്കുമില്ല.
മന്ത്രിസഭ യോഗത്തിൽ ഇ.പി. ജയരാജനാവും അധ്യക്ഷത വഹിക്കുക. താൻ വിദേശയാത്രക്ക് പോകുേമ്പാൾ പകരം ചുമതല ആർക്കുമിെല്ലന്ന് പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, മന്ത്രിസഭ യോഗം വിളിക്കേണ്ടിവന്നാൽ അത് മന്ത്രി ഇ.പി. ജയരാജെൻറ അധ്യക്ഷതയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.