പാലക്കാട്: യു.ഡി.എഫിൽ നിന്ന് അവഗണന നേരിട്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയത്തിനു വേണ്ടി രംഗത്തിറങ്ങുമെന്ന് നാഷനൽ ജനതാദൾ. സംസ്ഥാന കമ്മിറ്റി ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 21ന് ചേർന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് യു.ഡി.എഫിനൊപ്പം 2018 മുതൽ നിൽക്കുന്ന നാഷനൽ ജനതാദളിനെ ക്ഷണിക്കാതിരുന്നത്. യു.ഡി.എഫ് പാലക്കാട് ജില്ല നേതൃത്വത്തിന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ നിർദേശം നൽകിയപ്പോഴുണ്ടായ അബദ്ധമാണ് ഇതിനിടയാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പറ്റിയ തെറ്റാണെന്ന് വി.ഡി. സതീശൻ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. ഹസനും തെറ്റ് വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് പ്രധാനമായതിനാൽ കഴിഞ്ഞ മൂന്നു മാസമായി നിരന്തര പ്രക്ഷോഭങ്ങൾ നടത്തി വരുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി നൗഫിയ നസീർ, ജില്ല പ്രസിഡന്റ് എം. സുഗതൻ, ആർ. സുജിത്, യൂസഫലി മടവൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.