ദേശീയ പണിമുടക്കിനിടെ വാഹനങ്ങൾ തടയുന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പാടില്ലെന്ന തരത്തിൽ സംഘാടകർ നിർദേശം നൽകിയിട്ടുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഭരണപരമായ ക്രമീകരണങ്ങൾ നേരത്തെ തന്നെ നടത്തിയിട്ടുണ്ടാവും. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണെന്നും മന്ത്രി വി. ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. തിരുവനന്തപുരം ആർ.സി.സിയിലേക്കും വയനാട്ടിൽ വള്ളിയൂർക്കാവ് ഉത്സവം നടക്കുന്നിടത്തും മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്.
തിരുവനന്തപുരം കാട്ടാക്കടയിൽ സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. ഗതാഗതം തടസപ്പെുത്തി റോഡിന് കുറുകെ കസേരയിട്ടതാണ് വാക്കേറ്റത്തിന് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.