ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വെള്ളാങ്ങല്ലൂരിൽ സമരാനുകൂലികൾ കണ്ടെയ്നർ ലോറി തടഞ്ഞുണ്ടായ സംഘർഷം

ദേശീയ പണിമുടക്ക് കേ​ര​ള​ത്തി​ൽ പൂർണം; വിവിധ സ്ഥലങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു -LIVE

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി​ വി​രു​ദ്ധ ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക​രു​ടെ ആ​റ് ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ അ​വ​കാ​ശ​പ​ത്രി​ക ഉ​ട​ൻ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി 12 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ട്രേ​ഡ് യൂ​നി​യ​ൻ സം​യു​ക്ത സ​മി​തി പ്ര​ഖ്യാ​പി​ച്ച ദ്വി​ദി​ന ദേ​ശീ​യ പ​ണി​മു​ട​ക്ക് തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച രാ​ത്രി 12 മു​ത​ൽ ചൊ​വ്വാ​ഴ്​​ച രാ​ത്രി 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. കേ​ര​ള​ത്തി​ൽ 22 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ്​ പ​ണി​മു​ട​ക്കു​ന്ന​ത്​. ആ​ശു​പ​ത്രി, ആം​ബു​ല​ൻ​സ്, മ​രു​ന്നു​ക​ട​ക​ൾ, പാ​ൽ, പ​ത്രം, ഫ​യ​ർ ആ​ന്‍ഡ്​ ​റെസ്ക്യൂ പോ​ലു​ള്ള അ​വ​ശ്യ സ​ർ​വി​സു​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ മേഖല​യെ പ​ണി​മു​ട​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ക്ഷേ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ സം​യു​ക്ത സ​മി​തി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ബി.​എം.​എ​സ്​ ഒ​ഴി​കെ ഭൂ​രി​പ​ക്ഷം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ങ്കാ​ളി​യാ​യ പ​ണി​മു​ട​ക്ക്​ ഏ​റ​ക്കു​റെ പൂ​ർ​ണ​മാ​യേ​ക്കും. മോ​ട്ടോ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ ഇ​റ​ങ്ങി​ല്ല. ക​ട ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കും. ക​ർ​ഷ​ക-​ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ, കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​വി​സ്-​അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ, ബി.​എ​സ്.​എ​ൻ.​എ​ൽ-​എ​ൽ.​ഐ.​സി-​ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ, തു​റ​മു​ഖ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കു​ചേ​രു​ന്നു​ണ്ട്. 

2022-03-28 15:01 IST



ദേശീയ പണിമുടക്കിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ കുറഞ്ഞതിനെ വിമർശിച്ച ഹൈകോടതിക്ക് മറുപടിയുമായി സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. കോടതികൾ വിമർശിക്കേണ്ടത് കേന്ദ്ര സർക്കാറിനെയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പറഞ്ഞു. ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം കൂട്ടായി ആലോചിക്കും. ഇപ്പോൾ പണിമുടക്കുന്ന സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കും. നാളെയും സമരം ശക്തമായി തന്നെ നടക്കുമെന്നും കെ.പി രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

2022-03-28 15:01 IST



സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്നും ഡയസ്നോൺ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്നുമാണ് ഹൈകോടതി നിർദേശിച്ചത്. ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. 

2022-03-28 14:39 IST

തിരുവനന്തപുരം പേട്ടയിൽ യാത്ര തടസപ്പെട്ടതിനെ തുടർന്ന് മജിസ്ട്രേറ്റ് സി.ഐയെ വിളിപ്പിച്ച് വിശദീകരണം തേടി

2022-03-28 14:38 IST

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ സംഘർഷം. സി.പി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം സി.പി.എം പന്തലിന് സമീപം എത്തിയപ്പോഴാണ് വാക്കുതർക്കമുണ്ടായത്. 

2022-03-28 14:36 IST



ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വെള്ളാങ്ങല്ലൂരിൽ സമരാനുകൂലികൾ കണ്ടെയ്നർ ലോറി തടഞ്ഞുണ്ടായ സംഘർഷം

2022-03-28 12:05 IST

കോഴിക്കോട് സമരാനുകൂലികൾ ഓട്ടോറിക്ഷ അടിച്ചുതകർത്തു. മാവൂർ റോഡിന് സമീപം ശ്മശാനം റോഡിലാണ് സംഭവം.

Tags:    
News Summary - National strike begins; It will be supported by 22 trade unions in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.