കൊച്ചി: മാധ്യമങ്ങളെ വനിത കമീഷൻ സിറ്റിങ്ങിൽ നിന്ന് അകറ്റിനിർത്തിയ ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ, തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിലെ ഇൻസ്ട്രക്ടർമാർക്ക് തന്നെ കാണാൻ സമയം അനുവദിച്ചു. യോഗകേന്ദ്രത്തിൽ തടവിൽവെച്ച് പീഡിപ്പിെച്ചന്ന ചില യുവതികളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുള്ള ഇൻസ്ട്രക്ടർമാരായ ശ്രുതിയും ചിത്രയുമാണ് എറണാകുളത്ത് ചെയർപേഴ്സനെ സന്ദർശിച്ചത്. ഇവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനമുണ്ടെന്ന് ചെയർപേഴ്സൻ പ്രസ്താവിച്ചെതന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവർ സന്ദർശിച്ച കാര്യം േരഖ ശർമതന്നെ പിന്നീട് ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്തു. ശ്രുതിയും ചിത്രയുമായി അവർ ചര്‍ച്ച നടത്തുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. എന്നാൽ, യോഗകേന്ദ്രത്തെക്കുറിച്ച് അറിയില്ലെന്നും പരാതികള്‍ ലഭിച്ചില്ലെന്നുമാണ് സിറ്റിങ്ങിന് ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍പേഴ്‌സൻ പറഞ്ഞത്. വനിത കമീഷന്‍ സിറ്റിങ് നടക്കുമ്പോള്‍ കക്ഷികളുടെ വിവരങ്ങള്‍ ആരായാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാറുണ്ട്. എന്നാല്‍, തിങ്കളാഴ്ച െഗസ്റ്റ് ഹൗസിലെ സിറ്റിങ് റൂമിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ആരുടെയൊക്കെ പരാതി ലഭിച്ചെന്നോ എത്രയെണ്ണം തീര്‍പ്പാക്കിയെന്നോ എത്രയെണ്ണം നടപടിക്ക് മാറ്റിയെന്നോ എന്നതിനെപ്പറ്റിയും വിവരങ്ങള്‍ ലഭ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.