ദേശീയ വിശാലസഖ്യം: പാർട്ടി കോൺഗ്രസിൽ നിലപാട്​ വ്യക്തമാകും -കാനം

പത്തനംതിട്ട: ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ വിശാലസഖ്യം രൂപവത്​കരിക്കുന്നതിൽ കമ്യൂണിസ്​റ്റ്​ പാർട്ടികളുടെ നിലപാട്​ പാർട്ടി കോൺഗ്ര​സിലൂടെ വ്യക്തമാകുമെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ. ഇരു കമ്യൂണിസ്​റ്റ്​ പാർട്ടിയുടെയും പാർട്ടി കോൺഗ്രസ്​ ഏപ്രിലിൽ ചേരു​േമ്പാൾ കൃത്യമായ നിലപാട്​ വ്യക്തമാകുമെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ജനുവരിയോടെ കരട്​ രാഷ്​ട്രീയ പ്രമേയം പുറത്തുവരും. ജി.എസ്​.ടി സംബന്ധിച്ച്​ ഇടതുപക്ഷ പാർട്ടികളുടെ നിലപാട്​ പാർലമ​​െൻറിനകത്തും പുറത്തും വ്യക്തമാക്കിയതാണ്​. ജി.എസ്​.ടി ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന്​  പറഞ്ഞിരുന്നു. സംസ്ഥാന ധനമന്ത്രിമാരുടെ നിലപാട്​ പൊതു​േവ പാർട്ടി നിലപാടിനോട്​ യോജിക്കണമെന്നില്ല. കൂടുതൽ വരുമാനം എന്നതായിരിക്കും അവരുടെ ലക്ഷ്യം. 

ദീനദയാൽ ഉപാധ്യായ ആഘോഷവുമായി ബന്ധ​പ്പെട്ട്​ സർക്കുലർ ഇറക്കിയതിനോട്​ യോജിപ്പില്ല. കേന്ദ്രത്തിൽനിന്ന്​ വന്ന സർക്കുലർ ഉദ്യോഗ​സ്ഥർ ഫോ​േട്ടാസ്​റ്റാറ്റ്​ എടുത്ത്​​ അയ​െച്ചന്നുവേണം കരുതാൻ. ദീനദയാൽ ഉപാധ്യായ സ്വതന്ത്ര്യസമരത്തിനോ രാജ്യത്തിനോ സംഭാവന നൽകിയിട്ടില്ല. ജനസംഘം നേതാവ്​ മാത്രമായിരുന്നു അദ്ദേഹം. ആര്​ നിയമം ലംഘിച്ചാലും നടപടിവേണം​. മന്ത്രി തോമസ്​ ചാണ്ടിയുടെ കാര്യത്തിലും മാറ്റമില്ല. ഉചിത സമയത്ത്​ ഉചിത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Nationwide Aligns: My Stand said in Party Congress says Kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.