തൃപ്രയാർ: നാട്ടികയിൽ ലോറി കയറി അഞ്ചുപേർ മരിച്ച കേസിൽ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും റിമാൻഡ് ചെയ്തു. ലോറി ഡ്രൈവർ കണ്ണൂർ ആലക്കോട് സ്വദേശി ചാമക്കാലച്ചിറ ജോസ് (54), ക്ലീനർ എഴിയകുന്നിൽ അലക്സ് (33) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചു.
മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടഞ്ഞുപോയെന്നാണ് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നുവെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോൾ നിലവിളി കേട്ടു. അതോടെ രക്ഷപ്പെടാൻ നോക്കി. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും അലക്സ് മൊഴി നൽകി. മദ്യലഹരിയിൽ വരുത്തിയ ദുരന്തമാണെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവമായ നരഹത്യക്കാണ് കേസെടുത്തത്. ഡ്രൈവറുടെ ലൈസൻസും വാഹന രജിസ്ട്രേഷനും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.