കോഴിക്കോട്: ചിരട്ട വാങ്ങാൻ ബെസ്റ്റ് ടൈം ഏതാണ്? സംശയിേക്കണ്ട, ഇപ്പോൾ തന്നെ. കിലോക്ക് വെറും 298 രൂപയാണ് ഇന്നത്തെ വില. 25 ശതമാനം കിഴിവാണ് നൽകുന്നത്. അല്ലെങ്കിൽ 398 രൂപ നൽകണം.
ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാനൊന്നും കഴിയില്ലെങ്കിലും നാലിലൊന്ന് വിലക്കിഴിവ് ലഭിക്കുമെന്നർഥം. 'തേങ്ങ ചിരവി ചിരട്ട ദൂരെ കളയുന്ന നമ്മേളാടോ ബാലാ!' എന്ന് ചോദിക്കാൻ വരട്ടെ, ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിലാണ് ഈ 'ഞെട്ടിക്കുന്ന' ഓഫർ.
25 ശതമാനം വിലക്കിഴിവിന് പുറമെ ആമസോൺ പേ ഉപയോഗിച്ച് പണമടച്ചാൽ 10 ശതമാനം കാഷ്ബാക്കും ലഭിക്കും. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ നോ കോസ്റ്റ് ഇ.എം.ഐ, റുപേ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്ക്കൗണ്ട് തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന ഒാഫറുകളും ചിരട്ട വാങ്ങുന്നവർക്ക് ലഭ്യമാകും.
'കരകൗശലവസ്തുക്കൾ, വിത്ത് മുളയ്പ്പിക്കൽ, പ്രകൃതിദത്ത കരി, ബി.ബി.ക്യു എന്നിവയ്‌ക്കായി വേർതിരിച്ചെടുത്ത പ്രകൃതിദത്ത നാളികേര ചിരട്ടകൾ' എന്നാണ് ഇതിന്‍റെ വിവരണം. 199 രൂപയുള്ള അരകിലോയ്ക്ക് 149 രൂപയാണ് ഓഫർ വില. കേരളത്തിൽ നിന്നുള്ള പെർഫെക്ട് പ്രൊഡക്ട്സ് എന്ന കമ്പനിയാണ് ചിരട്ട വിൽപ നക്കെത്തിച്ചിരിക്കുന്നത്.
ക്ലൗഡ് ടൈൽ ഇന്ത്യ എന്ന കമ്പനി വിൽപനക്ക് എത്തിച്ചിരിക്കുന്ന പോളിഷ് ചെയ്ത 2 ചിരട്ടകൾക്ക് 349 രൂപയാണ് വില.
കിലോക്ക് 199 രൂപ, 40 എണ്ണത്തിന് 140 രൂപ, 75 എണ്ണത്തിന് 250 രൂപ, 4കിലോക്ക് 315രൂപ എന്നിങ്ങനെ വ്യത്യസ്ത ഓഫറുകളുമായി വേറെയും കമ്പനികൾ ആമസോണിൽ ചിരട്ടക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.