കുണ്ടറ: നവകേരള സദസ്സിന്റെ പേരിൽ അധ്യാപകരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന സർക്കാർനീക്കത്തെ അധ്യാപകസമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല വനിത കൺവെൻഷൻ കുണ്ടറ കെ.ജി.വി.ഗവ.യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.പി.എസ്.ടി.എ വനിതാഫോറം ജില്ല ചെയർമാൻ ഡി. സുജാത അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ല പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്. ശ്രീഹരി, പ്രിൻസി റീനാ തോമസ്, ഗ്ലീന, സന്ധ്യാദേവി, ജുമൈലത്ത്, ഇന്ദിരാകുമാരി, ജില്ല കൺവീനർ ജിഷ, സി. സാജൻ, സുനിൽകുമാർ, ഷാജൻ പി. സഖറിയ, ശ്രീകുമാർ, ഷേർളി കോശി, ജയകൃഷ്ണൻ, അൻസാറുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി. സുജാത (ചെയർ.), എസ്. ജിഷ (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.