കോ​ഴി​ക്കോ​ട് നോ​ർ​ത്ത്-​സൗ​ത്ത് മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പൊ​തു​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​വ​ർ

നവകേരള സദസ്സ്: ജനമൊഴുകി; 3775 നിവേദനങ്ങൾ

കോ​ഴി​ക്കോ​ട് എ​യിം​സ് വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​വ​കേ​ര​ള സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്റെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ​ത്. ആ​രോ​ഗ്യ​രം​ഗ​ത്തെ ന​മ്മു​ടെ നേ​ട്ട​ങ്ങ​ൾ നോ​ക്കു​മ്പോ​ൾ അ​ത് ആ​രും അം​ഗീ​ക​രി​ക്കും. ഓ​രോ കൊ​ല്ല​വും ഇ​താ കി​ട്ടി​യെ​ന്ന് തോ​ന്നു​മെ​ങ്കി​ലും കേ​ര​ള​ത്തി​ന് പ്ര​ഖ്യാ​പി​ക്കി​ല്ല. ഇ​തു​പോ​ലെ നാ​ടി​ന് പ്ര​തി​കൂ​ല​മാ​യ അ​നേ​കം നി​ല​പാ​ട് കേ​ന്ദ്ര​മെ​ടു​ത്തു. ഇ​പ്പോ​ൾ എ​തി​ർ നി​ല​പാ​ടു​ക​ളു​ടെ മൂ​ർ​ധ​ന്യ​ത​യി​ലാ​ണ്. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം തു​റ​ന്നെ​തി​ർ​ക്കാ​ൻ പ്ര​തി​പ​ക്ഷം ത​യാ​റാ​കു​ന്നി​ല്ല. കേ​ര​ളം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ബ​ദ​ൽ, മ​തേ​ത​ര നി​ല​പാ​ടാ​ണ് കേ​ന്ദ്ര​ത്തെ ചൊ​ടി​പ്പി​ക്കു​ന്ന​ത്. സു​ശ​ക്ത​മാ​യ കേ​ന്ദ്ര​വും സം​തൃ​പ്ത​മാ​യ സം​സ്ഥാ​ന​വു​മാ​ണ് വേ​ണ്ട​ത്. അ​ധി​കാ​ര​വും ധ​ന​വു​മു​ള്ള പ്രാ​ദേ​ശി​ക സ​ർ​ക്കാ​റാ​ണ് ആ​വ​ശ്യം. എ​ന്നാ​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​ധി​കാ​ര​മ​ട​ക്കം കേ​ന്ദ്രം ക​വ​രാ​നാ​ണ് നോ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

റേ​ഷ​ൻ ക​ട​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റാ​ൻ സാ​ധി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ലും ന​വ​കേ​ര​ള സ​ദ​സ്സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന എ​ല്ലാ നി​വേ​ദ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യെ​ത്തു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പ​റ​ഞ്ഞു. ഹൃ​ദ​യ ശൂ​ന്യ​മാ​യ പ്ര​തി​പ​ക്ഷ​വും ഹൃ​ദ​യ​മു​ള്ള സ​ർ​ക്കാ​റു​മാ​ണു​ള്ള​തെ​ന്നും അ​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​ക്കെ​ടു​ത്ത​ത് ത​ട​യാ​ൻ നോ​ക്കി​യ​തെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷും പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ച്ചി​യി​ൽ ഹൃ​ദ​യം എ​ത്തി​ച്ച​ത്, ഹെ​ലി​കോ​പ്റ്റ​റി​നെ എ​തി​ർ​ത്ത മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ത​ന്നെ വാ​ർ​ത്ത​യാ​ക്കേ​ണ്ടി​വ​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


‘സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ വൻ വർധന’

എ​ല​ത്തൂ​ർ: സം​സ്ഥാ​ന​ത്തി​ന്റെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​ന്മ​ണ്ട ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ എ​ല​ത്തൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. 2016 ൽ ​പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം 1,48,000 കോ​ടി രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 2,28,000 രൂ​പ​യാ​യി ഉ​യ​ർ​ന്നു. പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​യു​ള്ള രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്ന് കേ​ര​ള​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ന​ല്ല ഇ​ട​പെ​ട​ലു​ക​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ട​യി​ൽ ക​യ​ർ മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 1455 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ 640 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ക​ര​കൗ​ശ​ല മേ​ഖ​ല​യി​ൽ 47 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കാ​നാ​യി. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് 10,000 കോ​ടി രൂ​പ ന​ൽ​കി. ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ നാ​ല് ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി. മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നാ​യി. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് അ​തി​വേ​ഗം പ​ട്ട​യം കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, വി.​എ​ൻ. വാ​സ​വ​ൻ, വീ​ണ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ല​ത്തൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് നോ​ഡ​ൽ ഓ​ഫി​സ​ർ പി.​ടി. പ്ര​സാ​ദ് സ്വാ​ഗ​ത​വും ചേ​ള​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. സു​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.


Tags:    
News Summary - Nava Kerala Sadass: People; 3775 submissions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.