നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവിസ് നടത്തും

കോഴിക്കോട്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള യാത്രക്ക് ഉപയോഗിച്ച ബസ് ഇനി മുതൽ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി സർവിസ് നടത്തും. മേയ് അഞ്ച് മുതൽ ഗരുഡ പ്രീമിയം എന്ന വിഭാഗത്തിൽ കോഴിക്കോട് - ബംഗളൂരു റൂട്ടിലായിരിക്കും സർവിസ് നടത്തുക.

പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴി 11.30നാണ് ബംഗളൂരുവിൽ എത്തുക. ഉച്ചക്ക് 2.30ന് ബംഗളൂരുവിൽ നിന്നും തിരിക്കുന്ന ബസ് രാത്രി 10ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് ഒരാൾക്ക് 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.

 

1.15 കോടി രൂപ ചെലവിട്ടായിരുന്നു​ നവകേരള യാത്രക്കായി ബസ് വാങ്ങിയത്​. യാത്ര കഴിഞ്ഞതോടെ ബംഗളൂരുവിലെ ബസ്​ ബോഡി നിർമാണ കമ്പനിയിലെത്തിച്ച്​ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ചു. ബസ് കെ.എസ്​.ആർ.ടി.സിയുടെ ബജറ്റ്​ ടൂറിസം പദ്ധതികൾക്കായി ഉപയോഗിക്കുമെന്നായിരുന്നു ആദ്യം​ പ്രഖ്യാപിച്ചിരുന്നത്​. 

Tags:    
News Summary - Navakerala Bus Now Garuda Premium; service will be operated on Kozhikode - Bengaluru route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.