​നവകേരള സദസിനായി സർക്കാർ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുകയാണെന്ന് വി.ഡി. സതീശൻ

നവകേരള സദസിന് പണം കൊടുക്കണമെന്ന അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധര​െൻറ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോട് തനത് ഫണ്ടിൽ നിന്ന് പണം കൊടുക്കണമെന്ന് പറയാനുള്ള അധികാരം സംസ്ഥാന സർക്കാറിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമില്ല. ഇക്കാര്യം, 1960ലെ മുനിസിപ്പൽ ആക്ടിൽ തന്നെ കൃത്യമായി പറയുന്നുണ്ട്. അതിനുശേഷം 72,73 ഭരണഘടനാ ഭേദഗതികൾ വന്നതി​െൻറ അടിസ്ഥാനത്തിൽ 1994ൽ കേരള മുനിസിപ്പൽ ആക്ടുണ്ടായി. അതിലെ, അഞ്ചാമത്തെ അധ്യായത്തിൽ സർക്കാറി​െനന്താണ് അധികാരമെന്ന് കൃത്യമായി വിവരിക്കുന്നുണ്ട്.

ഗവൺമെൻറിന് പണം പിരിക്കാൻ നിയമപരമായി കഴിയില്ലെന്നതിന് ഇത്തരം നിരവധി തെളിവുകളുണ്ട്. എന്നാൽ, പണം പിരിവ് സംസ്ഥാന സർക്കാർ പതിവാക്കിയിരിക്കുകയാണ്. നവകേരള സദസിന് പണം പിരിച്ചതുപോലെ എറണാകുളത്ത് നടക്കുന്ന സരസ് മേളക്കും സമാന പിരിവ് നടന്നു. മുനിസിപ്പാലിറ്റികൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം ഇല്ലാതെ പ്രയാസപ്പെടുമ്പോ​ഴാണ് ഈ പിരിവെന്ന് ഓർക്കണം.

പറവൂർ നഗസരസഭ ചെയർ​േ​പഴ്സ​നെയും സെക്രട്ടറിയെയും ഞാൻ ഭീഷണിപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ, സത്യം അതല്ല. സർക്കാർ നിർദേശമനുസരിച്ച് പണം കൊടുക്കാൻ നഗരസഭ തീരുമാനിച്ചതിനുശേഷമാണ് യു.ഡി.എഫ് പണം നൽകേണ്ടെന്ന് തീരുമാനിക്കുന്നത്. അതിനുശേഷം കൗൺസിൽ ചേർന്ന്, പണം നൽകേണ്ടെന്ന നിർദേശം സെക്രട്ടറിക്ക് നൽകുകയായിരുന്നു. സെക്രട്ടറി അതുലംഘിച്ചാണ് പണം നൽകിയത്. ഇങ്ങനെ പണം നൽകാൻ സെക്രട്ടറിക്ക് അധികാരമി​ല്ലെന്ന് നിയമവ്യവസ്ഥയിൽ കൃത്യമായി പറയുന്നുണ്ട്. അപ്പോൾ, ഞാൻ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സെക്രട്ടറി എന്നോട് പറഞ്ഞത്, ഞാൻ പ്രബേഷനിലുള്ള ഉദ്യോഗസ്ഥനാണ്. എ​െൻറ പ്രബോഷൻ ക്ലിയർ ചെയ്യില്ലെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും പറയുന്നത്. അപ്പോൾ ആരാണ് ഭീഷണിപ്പെടുത്തിയെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് നിർദേശിക്കാൻ സർക്കാറിന് അധികാരമില്ലെന്ന് പകൽ പോലെ വ്യക്തമാണ്. ഏറ്റവും കൂടുതൽ സ്​പോൺസർ ഷിപ്പ് നേടികൊടുത്തതിന് അഡീഷണൽ കമ്മീഷണർ

ജി.എസ്.ടി ഇൻറലിജൻസി​ന് മുഖ്യമന്ത്രി അവാർഡ് കൊടുത്തിരിക്കയാണ്. അദ്ദേഹത്തി​െൻറ ജോലി നികുതിവെട്ടിപ്പ് തടയുകയാണ്. എന്നാൽ, അദ്ദേഹത്തെ കൊണ്ട് പിരിവ് നടത്തിച്ച് മുഖ്യമന്ത്രി ഒരുളുപ്പും ഇല്ലാതെ അവാർഡ് കൊടുക്കുകയാണ്. അവർ റെയ്ഡ് നടത്തി ആളുകളെ പേടിപ്പിച്ചാണ് പണം പിരിവ് നടത്തുന്നത്. അതാണ് ഭീഷണിപ്പെടുത്തി പണം പിരിവാണ് നടക്കുന്നതെന്ന് ഞാൻ പറഞ്ഞത്. കേരളീയത്തിനും സമാനപണപ്പിരിവുണ്ടായതായി വി.ഡി സതീശൻ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിയോട്​ പ്രതിപക്ഷ നേതാവ്​ ‘ഇങ്ങോട്ട്​ പറയുന്ന ഭാഷയിൽ തന്നെയാകും മറുപടി’

തി​രു​വ​ന​ന്ത​പു​രം: ഏ​ത് ഭാ​ഷ​യി​ല്‍ ഇ​ങ്ങോ​ട്ട് പ​റ​ഞ്ഞാ​ലും പ​റ്റാ​വു​ന്ന​ത്ര ക​ട്ടി​യാ​യ ഭാ​ഷ​യി​ല്‍ അ​ങ്ങോ​ട്ട് പ്ര​തി​ക​രി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഭാ​ഷ​യെ വി​മ​ർ​ശി​ച്ച​ മു​ഖ്യ​മ​ന്ത്രി​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത് കോ​ണ്‍ഗ്ര​സു​കാ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്​ ജീ​വ​ന്‍ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​മെ​ന്ന്​ ആ​വ​ർ​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ണി​ക​ളോ​ട് ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യ​തി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കും.

ക​ണ്ണൂ​രി​ല്‍ ഒ​രു പ്ര​തി​ഷേ​ധ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കാ​തെ ത​ന്നെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. അ​തി​നെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്. ഗു​ണ്ട​ക​ളെ വി​ട്ട് ത​ല്ലി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ ക​രി​ങ്കൊ​ടി​യു​മാ​യി നേ​താ​ക്ക​ളെ​ല്ലാം റോ​ഡി​ലി​റ​ങ്ങും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ണം ന​ല്‍ക​ണ​മെ​ന്ന അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് ത​ന്നെ നി​യ​മ​വി​രു​ദ്ധ​മാ​ണ്. ക്ഷേ​മ പെ​ന്‍ഷ​നും ശ​മ്പ​ള​ത്തി​നും പ​ണ​മി​ല്ലാ​ത്ത കാ​ല​ത്താ​ണ് മു​നി​സി​പ്പാ​ലി​റ്റി​ക​ളോ​ട് സ​ര്‍ക്കാ​ര്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​വ​കേ​ര​ള സ​ദ​സ്സി​ന് പ​ണം ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ച സെ​ക്ര​ട്ട​റി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് വ​സ്തു​ത​വി​രു​ദ്ധ​മാ​ണ്. യൂ​ത്ത് കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. കെ. ​സു​രേ​ന്ദ്ര​ന്റെ പ​രാ​തി​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ക്ക​ക​മാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കു​ഴ​ൽ​പ്പ​ണ​ക്കേ​സ് ഒ​ഴി​വാ​ക്കി​യ​വ​രാ​ണ് ഈ ​ആ​വേ​ശം കാ​ട്ടു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വ്യാ​ജ ഐ.​ഡി കാ​ര്‍ഡ്​ ഉ​ണ്ടാ​ക്കു​ന്ന​ത് സി.​പി.​എ​മ്മു​കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Navakerala sadas V.D. Satheesan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.