നവകേരള സദസിനായി സർക്കാർ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുകയാണെന്ന് വി.ഡി. സതീശൻ
text_fieldsനവകേരള സദസിന് പണം കൊടുക്കണമെന്ന അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരെൻറ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോട് തനത് ഫണ്ടിൽ നിന്ന് പണം കൊടുക്കണമെന്ന് പറയാനുള്ള അധികാരം സംസ്ഥാന സർക്കാറിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമില്ല. ഇക്കാര്യം, 1960ലെ മുനിസിപ്പൽ ആക്ടിൽ തന്നെ കൃത്യമായി പറയുന്നുണ്ട്. അതിനുശേഷം 72,73 ഭരണഘടനാ ഭേദഗതികൾ വന്നതിെൻറ അടിസ്ഥാനത്തിൽ 1994ൽ കേരള മുനിസിപ്പൽ ആക്ടുണ്ടായി. അതിലെ, അഞ്ചാമത്തെ അധ്യായത്തിൽ സർക്കാറിെനന്താണ് അധികാരമെന്ന് കൃത്യമായി വിവരിക്കുന്നുണ്ട്.
ഗവൺമെൻറിന് പണം പിരിക്കാൻ നിയമപരമായി കഴിയില്ലെന്നതിന് ഇത്തരം നിരവധി തെളിവുകളുണ്ട്. എന്നാൽ, പണം പിരിവ് സംസ്ഥാന സർക്കാർ പതിവാക്കിയിരിക്കുകയാണ്. നവകേരള സദസിന് പണം പിരിച്ചതുപോലെ എറണാകുളത്ത് നടക്കുന്ന സരസ് മേളക്കും സമാന പിരിവ് നടന്നു. മുനിസിപ്പാലിറ്റികൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം ഇല്ലാതെ പ്രയാസപ്പെടുമ്പോഴാണ് ഈ പിരിവെന്ന് ഓർക്കണം.
പറവൂർ നഗസരസഭ ചെയർേപഴ്സനെയും സെക്രട്ടറിയെയും ഞാൻ ഭീഷണിപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ, സത്യം അതല്ല. സർക്കാർ നിർദേശമനുസരിച്ച് പണം കൊടുക്കാൻ നഗരസഭ തീരുമാനിച്ചതിനുശേഷമാണ് യു.ഡി.എഫ് പണം നൽകേണ്ടെന്ന് തീരുമാനിക്കുന്നത്. അതിനുശേഷം കൗൺസിൽ ചേർന്ന്, പണം നൽകേണ്ടെന്ന നിർദേശം സെക്രട്ടറിക്ക് നൽകുകയായിരുന്നു. സെക്രട്ടറി അതുലംഘിച്ചാണ് പണം നൽകിയത്. ഇങ്ങനെ പണം നൽകാൻ സെക്രട്ടറിക്ക് അധികാരമില്ലെന്ന് നിയമവ്യവസ്ഥയിൽ കൃത്യമായി പറയുന്നുണ്ട്. അപ്പോൾ, ഞാൻ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സെക്രട്ടറി എന്നോട് പറഞ്ഞത്, ഞാൻ പ്രബേഷനിലുള്ള ഉദ്യോഗസ്ഥനാണ്. എെൻറ പ്രബോഷൻ ക്ലിയർ ചെയ്യില്ലെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും പറയുന്നത്. അപ്പോൾ ആരാണ് ഭീഷണിപ്പെടുത്തിയെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് നിർദേശിക്കാൻ സർക്കാറിന് അധികാരമില്ലെന്ന് പകൽ പോലെ വ്യക്തമാണ്. ഏറ്റവും കൂടുതൽ സ്പോൺസർ ഷിപ്പ് നേടികൊടുത്തതിന് അഡീഷണൽ കമ്മീഷണർ
ജി.എസ്.ടി ഇൻറലിജൻസിന് മുഖ്യമന്ത്രി അവാർഡ് കൊടുത്തിരിക്കയാണ്. അദ്ദേഹത്തിെൻറ ജോലി നികുതിവെട്ടിപ്പ് തടയുകയാണ്. എന്നാൽ, അദ്ദേഹത്തെ കൊണ്ട് പിരിവ് നടത്തിച്ച് മുഖ്യമന്ത്രി ഒരുളുപ്പും ഇല്ലാതെ അവാർഡ് കൊടുക്കുകയാണ്. അവർ റെയ്ഡ് നടത്തി ആളുകളെ പേടിപ്പിച്ചാണ് പണം പിരിവ് നടത്തുന്നത്. അതാണ് ഭീഷണിപ്പെടുത്തി പണം പിരിവാണ് നടക്കുന്നതെന്ന് ഞാൻ പറഞ്ഞത്. കേരളീയത്തിനും സമാനപണപ്പിരിവുണ്ടായതായി വി.ഡി സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ‘ഇങ്ങോട്ട് പറയുന്ന ഭാഷയിൽ തന്നെയാകും മറുപടി’
തിരുവനന്തപുരം: ഏത് ഭാഷയില്‍ ഇങ്ങോട്ട് പറഞ്ഞാലും പറ്റാവുന്നത്ര കട്ടിയായ ഭാഷയില്‍ അങ്ങോട്ട് പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവിന്റെ ഭാഷയെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചത് ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അണികളോട് കലാപാഹ്വാനം നടത്തിയതിന് നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും.
കണ്ണൂരില്‍ ഒരു പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കാതെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. അതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയത്. ഗുണ്ടകളെ വിട്ട് തല്ലിക്കാനാണ് തീരുമാനമെങ്കില്‍ കരിങ്കൊടിയുമായി നേതാക്കളെല്ലാം റോഡിലിറങ്ങും. തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. ക്ഷേമ പെന്‍ഷനും ശമ്പളത്തിനും പണമില്ലാത്ത കാലത്താണ് മുനിസിപ്പാലിറ്റികളോട് സര്‍ക്കാര്‍ നിയമവിരുദ്ധമായി പണം ആവശ്യപ്പെട്ടത്. അതിനെതിരെ നിയമ നടപടി സ്വീകരിക്കും. പറവൂര്‍ നഗരസഭയില്‍ നവകേരള സദസ്സിന് പണം നല്കാന് തീരുമാനിച്ച സെക്രട്ടറിയെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതവിരുദ്ധമാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് ഒരു തെളിവും ഹാജരാക്കിയില്ലെന്നാണ് കോടതി പറഞ്ഞത്. കെ. സുരേന്ദ്രന്റെ പരാതിയില്‍ മണിക്കൂറുകള്‍ക്കകമാണ് അന്വേഷണം ആരംഭിച്ചത്. കുഴൽപ്പണക്കേസ് ഒഴിവാക്കിയവരാണ് ഈ ആവേശം കാട്ടുന്നത്. ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡ് ഉണ്ടാക്കുന്നത് സി.പി.എമ്മുകാരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.