കണ്ണൂർ: പി.പി ദിവ്യക്കെതിരായ നടപടിയിൽ നവീൻ ബാബുവിന്റെ കുടുംബം സംതൃപ്തരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന്‍റെ അന്വേഷണ റിപ്പോർട്ട് വന്നാൽ തുടർ നടപടി ഉടൻ ഉണ്ടാകും. ദിവ്യക്കെതിരെ കേസെടുത്തിട്ടുണ്ട്. വീട്ടുകാരെ സംബന്ധിച്ചിടത്തോളം അവർ സംതൃപ്തരാണ്. സർക്കാരും ഇടതുപക്ഷവും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. മാധ്യമങ്ങൾ കരുതുന്നതുപോലെ ചോദ്യം ചെയ്യാൻ കഴിയില്ല. ദിവ്യക്കെതിരെ കേസെടുത്തതിൽ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നവീന്‍ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. ഗൂഢാലോചനയില്‍ പി.പി ദിവ്യയ്ക്കും കളക്ടര്‍ക്കുംപങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യയുടെ വാദം. ഈ വാദം കളക്ടര്‍ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലും എൽ.ഡി.എഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എൽ.ഡി.എഫിൽ അഭിപ്രായ വ്യത്യാസമില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന സാഹചര്യം അല്ല ഇപ്പോഴുള്ളത്. അൻവർ ഒന്നും ഞങ്ങളുടെ വോട്ടിനെ സ്വാധീനിക്കുന്ന വിഷയം അല്ലെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.