എൻ.സി.എച്ച്.ആർ.ഒ കേരള ഘടകം പ്രവർത്തനം അവസാനിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധനത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.എച്ച്.ആർ.ഒ കേരള ഘടകം പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി സംസ്ഥാന ചാപ്റ്റർ പ്രസിഡന്റ് അഡ്വ. കെ. സുധാകരനും ജനറൽ സെക്രട്ടറി കെ.പി.ഒ. റഹ്മത്തുല്ലയും അറിയിച്ചു.​

സംഘടനയുടെ പേരിൽ ആരെങ്കിലും പ്രവർത്തനങ്ങൾ നടത്തുകയോ സമൂഹ മാധ്യമങ്ങളിൽ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനമോ നടത്തിയാൽ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൻറയും കോടതിയുടെയും തീരുമാനങ്ങൾ അനുസരിച്ചാണ് സംഘടന ഇനി പ്രവർത്തിക്കണമോ എന്ന് തീരുമാനിക്കുന്നത്. ​

നിരോധന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുണ്ടാകുന്നതു വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണ് എന്നും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - NCHRO Kerala Unit has ceased operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.