എൻ.സി.എച്ച്.ആർ.ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയെ വിട്ടയക്കണമെന്ന് പ്രതിഷേധ സംഗമം

കോഴിക്കോട്: അന്യായമായി ഇ.ഡി, എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്ത് യു.എ.പി.എ ചുമത്തി റിമാൻഡ് ചെയ്ത എൻ.സി.എച്ച്.ആർ.ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി. കോയയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന ഘടകം പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ സംഗമം ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. ഒരു കേസിലും പ്രതിയല്ലാത്ത രാഷ്ട്രീയ തടവുകാരുടെ മോചനത്തിനു വേണ്ടി രൂപീകരിച്ച സംഘടനക്ക് നേതൃത്വം നല്‍കിയ പ്രഫ. പി. കോയയെ അറസ്റ്റ് ചെയ്ത നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ അനിര്‍വചനീയമായ സംഭാവനകളര്‍പ്പിച്ച മഹദ്‌വ്യക്തിത്വമാണ് പ്രഫ. കോയ. അദ്ദേഹത്തിന്റെ ചിന്തകളെയും വീക്ഷണങ്ങളെയും എതിര്‍ത്തു തോല്‍പിക്കാന്‍ കഴിയാത്തവരാണ് കള്ളക്കേസുണ്ടാക്കി അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നവര്‍. ഇത് അംഗീകരിക്കാനാവില്ല. ജനാധിപത്യ മതേതര സംവിധാനത്തിനു തന്നെ അപമാനമാണ് കോയയുടെ അറസ്റ്റ്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

എൻ.സി.എച്ച്.ആർ.ഒ പ്രസിഡന്റ് അഡ്വ. കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി, പി. അംബിക, റെനി ഐലിന്‍, കെ.പി.ഒ. റഹ്‌മത്തുല്ല, നൂറുൽ അമീൻ, അഡ്വ. എം.കെ. ഷറഫുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - NCHRO National General Secretary Prof. Protest meeting to release P Koya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.