കോട്ടയം: എൻ.സി.പിയിൽ ഭിന്നത രൂക്ഷമായിരിക്കെ മന്ത്രി എ.കെ. ശശീന്ദ്രെൻറ നേതൃത്വത്തിൽ വിമതനീക്കം. കോട്ടയത്ത് ശശീന്ദ്രെന അനുകൂലിക്കുന്നവർ, മാണി സി. കാപ്പൻ വിഭാഗത്തെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് (എസ്) മുന്‍ സംസ്ഥാന പ്രസിഡൻറ് സി.എച്ച്. ഹരിദാസ് അനുസ്മരണം നടത്തി.
സി.എച്ച്. ഹരിദാസ് ട്രസ്റ്റിെൻറ പേരിലായിരുന്നു അനുസ്മരണമെങ്കിലും നേതൃത്വം നല്‍കിയത് ശശീന്ദ്രെന അനുകൂലിക്കുന്ന കോട്ടയത്തെ എൻ.സി.പി നേതാക്കളായിരുന്നു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കാണക്കാരി അരവിന്ദാക്ഷന് അധ്യക്ഷനായ സമ്മേളനം ഉദ്ഘാടനം ചെയ്ത് സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വി.എന്‍. വാസവൻ. മാണി സി. കാപ്പന് എം.എല്‍.എ, ജില്ല പ്രസിഡൻറ് സാജു ഫിലിപ്പ് എന്നിവരെ ക്ഷണിച്ചിരുെന്നങ്കിലും പങ്കെടുത്തില്ല.
പാര്‍ട്ടി നേതൃത്വത്തിെൻറ അറിവില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം. സംസ്ഥാനമൊട്ടാകെ ഇത്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനാണ് ശശീന്ദ്രന് പക്ഷത്തിെൻറ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യാൻ ചേർന്ന എൻ.സി.പി ജില്ലയോഗത്തിൽ, മാണി സി. കാപ്പനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പരസ്പരം ആരോപണങ്ങൾ ഉയർത്തി. സി.പി.എം നേതൃത്വം ജില്ലയിൽ എൻ.സി.പിയെ ഒതുക്കിയതായി കാപ്പനെ അനുകൂലിക്കുന്നവർ യോഗത്തിൽ ആരോപിച്ചു.
ജോസ് കെ. മാണിക്ക് സീറ്റുകൾ വാരിക്കോരി നൽകിയ സി.പി.എം നേതൃത്വം, എൻ.സി.പിക്ക് അർഹമായ പരിഗണനപോലും നൽകിയില്ല. പാലായിൽ എം.എൽ.എയുമായി ചർച്ചക്കുപോലും തയാറായില്ലെന്ന് കാപ്പനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടി. അതേസമയം, ശശീന്ദ്രനെ അനുകൂലിക്കുന്നവർ കാപ്പെൻറ പ്രസ്താവനകൾ തിരിച്ചടിയായെന്ന വിമർശനം ഉയർത്തി. പാലാ സീറ്റിനെച്ചൊല്ലി അനാവശ്യമായി പ്രസ്താവനയിറക്കിയത് സി.പി.എം നേതൃത്വത്തിന് നീരസമുണ്ടാക്കി.
ഇതാണ് സീറ്റ് കുറയാൻ കാരണമെന്നും ഇവർ പറഞ്ഞു. ചർച്ചയിലുയർന്ന അഭിപ്രായങ്ങളെല്ലാം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന് വ്യക്തമാക്കിയ ടി.പി. പീതാംബരൻ, തുടർതീരുമാനങ്ങൾ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.