പത്തനാപുരം: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ എൻ.സി.പി സംസ്ഥാന സമിതി അംഗം പിടിയിലായി. പത്തനാപുരം മൂലക്കട ഷാജഹാന് മന്‍സിലില്‍ ടി. അയൂബ്ഖാനാണ് (63) പിടിയിലായത്. പത്തനാപുരം ഇടത്തറ സ്വദേശിനി റാണി മോഹെൻറ പരാതിയിലാണ് നടപടി. മോട്ടോര്‍ വാഹനവകുപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവരുടെ പക്കല്‍നിന്ന് പണം വാങ്ങിയിരുന്നു. പുതിയതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി മോട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളിലെ നിയമനങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്.
മിക്കവരുടെയും പക്കല്‍നിന്ന് വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 25,000 മുതല്‍ ലക്ഷങ്ങള്‍വരെയാണ് വാങ്ങിയതത്രെ.
പതിനഞ്ചോളം പേര് പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. എൻ.സി.പി നേതാക്കളുമായും മന്ത്രിയുമായുമുള്ള ബന്ധം മുതലാക്കിയാണ് തട്ടിപ്പ് നടത്തിവന്നതെന്നും ഇയാളെപ്പറ്റി കൂടുതൽ അന്വഷണം നടത്തുകയാണെന്നും പത്തനാപുരം സി.ഐ സുരേഷ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.