കോട്ടയം: ഉഴവൂര്‍ വിജയെൻറ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴിയെടുത്തു. എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂര്‍ വിജയെൻറ മരണത്തിനിടയാക്കിയത് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ മാനസിക സമ്മര്‍ദമാണെന്ന് കാട്ടി എൻ.സി.പി കോട്ടയം ജില്ല കമ്മിറ്റി അംഗം റാണി സാംജിയാണ് പരാതി നല്‍കിയത്.
ഉഴവൂര്‍ വിജയെൻറ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിെയയും കണ്ടിരുന്നു. തുടർന്ന് 2017 ആഗസ്റ്റില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. തുടർന്ന് ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴിയെടുത്തു. ഉഴവൂർ വിജയനെ സമ്മർദത്തിലാഴ്ത്തുന്ന തരത്തിലുള്ള ഫോണ്‍ ശബ്ദരേഖയും പരാതിക്കാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
എന്നാൽ, പിന്നീട് അേന്വഷണം നിലച്ചു. അടുത്തിടെ, പാർട്ടിയിലെ ഒരുവിഭാഗം ഇടപെട്ടതോടെ അന്വേഷണത്തിന് വീണ്ടും ജീവൻവെക്കുകയായിരുന്നു. ഇതിെൻറ തുടർച്ചയായാണ് കേസിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത അേന്വഷണസംഘം പരാതിക്കാരി റാണി സാംജിയുടെ മൊഴി രേഖപ്പെടുത്തയത്. അടുത്തദിവസങ്ങളിലായി എൻ.സി.പി കോട്ടയം ജില്ല പ്രസിഡൻറ് ടി.വി. ബേബി, എൻ.സി.പി യുവജനവിഭാഗം മുന്‍ അധ്യക്ഷന്‍ മുജീബ് റഹ്മാന്‍, സതീഷ് കല്ലേക്കുളം തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അസുഖത്തെ തുടർന്ന് 2017 ജൂലൈ 23നാണ് ഉഴവൂര്‍ വിജയൻ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.