പൊൻകുന്നം: എൻ.സി.പിയിലും സെമി കാഡർ സംവിധാനം വരുന്നു. ഇതിെൻറ ഭാഗമായി പാർട്ടി അംഗങ്ങൾക്ക് അംഗത്വം നൽകുന്നതിന് ഏഴിന സംഘടന മാനദണ്ഡങ്ങൾ നിലവിൽ വന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനചുമതലയുള്ള സെക്രട്ടറി കെ.ആർ. രാജനാണ് പെരുമാറ്റച്ചട്ടം അവതരിപ്പിച്ചത്.
അസംതൃപ്തരായ കൂടുതൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് എൻ.സി.പിയുടെ പ്രതീക്ഷ.
രാഷ്ട്രീയേതര ക്രിമിനൽ കേസുകളിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടവർ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർ, സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവർ, മതസ്പർധ വളർത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായവർ, സാമ്പത്തിക തട്ടിപ്പുകേസുകളിൽ ശിക്ഷിക്കപ്പെട്ടവർ, മയക്കുമരുന്നുൾപ്പെടെ നിരോധിത വസ്തുക്കളുടെ വിൽപനയിലും ഉപയോഗത്തിലും ഏർപ്പെട്ടിരിക്കുന്നവർ, സ്ത്രീപീഡനം, പോക്സോ കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് അംഗത്വം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.