ന്യൂഡൽഹി: പി.സി.ചാക്കോയുടെ രാജിയിൽ പ്രതികരിക്കാൻ തയാറാകാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. രാജിക്കാര്യം ചാക്കോ പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എന്നീ പ്രമുഖ നേതാക്കളോടെ പ്രതികരണമറിയാൻ വിളിച്ച മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇവരാരും തയാറായില്ല.
വിഷയത്തിൽ തത്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. അതേസമയം ചാക്കോയുടെ രാജി അനവസരത്തിലായിപ്പോയെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസിൽ നിന്നും രാജിവച്ച മുതിർന്ന നേതാവ് പി.സി.ചാക്കോയെ എൻ.സി.പി കേരളഘടകംസ്വാഗതം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അദ്ദേഹം ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
നേരത്തെ ചാക്കോ എൻസിപിയിലേക്ക് പോകുമെന്ന് വാർത്തയുണ്ടായിരുന്നു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായി നല്ല ബന്ധമാണ് ചാക്കോക്കുള്ളത്. എന്നാൽ വാർത്ത സ്ഥിരീകരിക്കാൻ പി.സി ചാക്കോ ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.