എം.പിയായാൽ ഒപ്പിടാനുള്ള പേന വരെ കിട്ടിയെന്ന് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി

കൽപറ്റ: പാർലമെന്‍റിൽ ഒപ്പിടാനുള്ള പേന വരെ തനിക്ക് ഇതിനോടകം കിട്ടിയെന്ന് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നും നവ്യ ഹരിദാസ് പറഞ്ഞു. വരണാധികാരിക്ക് പത്രിക നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പേന ലഭിച്ച വിവരം അറിയിച്ചത്.

എൻ.ഡി.എ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി നവ്യ ഹരിദാസ് വരണാധികാരിയായ ജില്ല കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക നൽകിയത്. കൽപറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയൻ മൂപ്പൻ ആണ് കെട്ടിവയക്കാനുള്ള പണം നൽകിയത്.

ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി. സദാനന്ദൻ, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്‍റ് മോഹനൻ, സന്തോഷ് കാളിയത്ത്, കെ. സദാനന്ദൻ, ശാന്ത കുമാരി, മഹിള മോർച്ച നേതാക്കളായ സിനി മനോജ്, ഷൈമ പൊന്നത്ത്, ശ്രീവിദ്യ രാജേഷ്, സി. സത്യലക്ഷ്മി, രമാ വിജയൻ, ദീപ പുഴക്കൽ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.

Tags:    
News Summary - NDA candidate Navya Haridas in Wayanad She got a pen to sign in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.