തലശ്ശേരി: മുസ്ലിം ലീഗ് പ്രവർത്തകനെയും മറ്റും കടയിൽ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമിച്ച കേസിൽ എൻ.ഡി.എഫ് പ്രവർത്തകരായ അഞ്ച് പ്രതികൾക്ക് പത്തര വർഷം തടവും 15,000 രൂപ വീതം പിഴയും. പയഞ്ചേരി കീഴൂരിലെ എം.ആർ. ഹൗസിൽ എം. റംഷീദി െൻറ (31) പരാതിയിലാണ് കോടതി വിധി.
ഒന്നാം പ്രതി ചാക്കാട് മുഴക്കുന്ന് ഷഫീന മൻസിലിൽ വി.കെ. ലത്തീഫ് (44), മൂന്നാം പ്രതി കല്ലുമുട്ടി പായം റോസ് ലാൻഡിൽ കെ.പി. റജീസ് (40), നാലാം പ്രതി വിളക്കോട് മുഴക്കുന്ന് പീടികക്കണ്ടി ഹൗസിൽ അബ്ദുൽ നാസർ (32), അഞ്ചാം പ്രതി പുന്നാട് കീഴൂർ പാറ മേൽ പുതിയപുരയിൽ എം.പി. നൗഫൽ (36), എട്ടാം പ്രതി കീഴൂർ വികാസ് നഗറിലെ എം.എ. ഹൗസിൽ ആഷിഫ് എന്ന മുഹമ്മദ് ആഷിഫ് അലി (40) എന്നിവരയാണ് തലശ്ശേരി പ്രിൻസിപ്പൽ അസി.സെഷൻസ് ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം പത്തര വർഷവും 15 ദിവസവുമാണ് ശിക്ഷ വിധിച്ചത്. എന്നാൽ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
ഇരിട്ടി പൊലീസ് ചാർജ് ചെയ്ത കേസിൽ ആകെ 15 പ്രതികളാണുളളത്. 15ാം പ്രതി കെ.പി. ഹബീബ് സംഭവേശഷം മരിച്ചു. ഏഴാം പ്രതി പി.കെ. റയീസിനെ പിടികൂടാനായില്ല. മറ്റ് പ്രതികളായ ചാക്കാട് മുഴക്കുന്ന് പാനേരി ഹൗസിൽ പാനേരി ഗഫൂർ (45), ചാവശ്ശേരി നരയൻപാറ ആയിഷാസ് ഹൗസിൽ മണാലിൽ ഇസ്മായിൽ (48), ചാവശ്ശേരി നരയൻപാറ വളവിൽ ഹൗസിൽ കെ. സിദ്ദീഖ് (41), ചാവശ്ശേരി നരയൻപാറ കോമത്ത് ഹൗസിൽ കബീർ (43), ചാവശ്ശേരി നരയൻപാറ കാനാട് ഹൗസിൽ എസ്. റഹീം (53), എം. മുഹമ്മദ് റാഫി, എം. മുഹമ്മദ് ഷാഫി, ടി.പി. വാഹിദ് എന്നിവരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഇവരുടെ കേസുകൾ കോടതി പിന്നീട് പരിഗണിക്കും.
2010 ഏപ്രിൽ ഒമ്പതിന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ ആപ്പിൾ കൂൾബാറിൽ അതിക്രമിച്ചുകയറിയ പ്രതികൾ സംഘം ചേർന്ന് ഇരുമ്പ്വടി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മുസ്ലിം ലീഗ് പ്രവർത്തകനായ കടയുടമ റഫീഖ് ഉൾപ്പെടെ അഞ്ച് പേരെ അടിച്ചുപരിക്കേൽപിക്കുകയും കട അടിച്ചുതകർത്ത് നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്. മുൻ വിരോധമാണ് അക്രമത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.