നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ; ആഗസ്​ത്​ 26 വരെ അടച്ചിടും

നെടുമ്പാശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിൽ മുങ്ങി. റൺവേയും സോളാർ പാനലുമടക്കം വെള്ളത്തിനടിയിൽ ആയതോടെ സർവീസുകൾ ഇൗ മാസം 26 വരെ നിർത്തിവെച്ചതായി എയർപോർട്ട്​ അധികൃതർ അറിയിച്ചു. ആഗസ്റ്റ് 15ന് നാലു ദിവസത്തേക്കായിരുന്നു പ്രവർത്തനം നിർത്തിവെച്ചിരുന്നത്. വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ നിയന്ത്രണം നീട്ടുകയായിരുന്നു. 

മുല്ലപ്പെരിയാറും ഇടുക്കി–ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തി​​​​​​​​ന്‍റെ ഓപ്പറേഷൻസ് ഏരിയയിലും റൺവെയിലും അടക്കം വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു: 0484–3053500, 0484–2610094

 

Tags:    
News Summary - Nedumbassery Airport Travel Ban Postponed to August 205th -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.