തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് ഒൗദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. രാവിലെ പത്ത് മണിയോടെ വസതിയായ വട്ടിയൂർക്കാവ് തിട്ടമംഗലം 'തമ്പി'ൽ നിന്ന് മൃതദേഹം അയ്യൻകാളി ഹാളിലെത്തിക്കും.
12 മണി വരെ പൊതുദർശനം. പൊതുദർശനം പൂർത്തിയാക്കിയതിന് പിന്നാലെ മൃതദേഹം ശാന്തികവാടത്തിൽ എത്തിക്കും. ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചക്ക് രണ്ടിന് സംസ്കരിക്കും.
മമ്മൂട്ടി, മോഹൻലാൽ അടക്കം ചലച്ചിത്ര രംഗത്തെ പ്രമുഖരും സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അടക്കം മന്ത്രിമാരും രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരും വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോെട തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്‍റെ അന്ത്യം. ഏറെ നാളായി ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.