ശമ്പളപരിഷ്കരണത്തിലെ അവഗണന: മുഖ്യമന്ത്രിക്ക്​ കെ.എസ്​.ആർ.ടി.സി പെൻഷൻകാരുടെ കത്ത്​

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക്​ പെ​ൻ​ഷ​ൻ​കാ​രു​ടെ ക​ത്ത്. കോ​ർ​പ​റേ​ഷ​ൻ രൂ​പ​വ​ത്​​കൃ​ത​മാ​യ കാ​ലം​മു​ത​ൽ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും മാ​നേ​ജ്മെ​ന്‍റു​മാ​യി സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ എ​ത്തി​ച്ചേ​രു​ന്ന ക​രാ​ർ പ്ര​കാ​ര​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ഒ​പ്പം പെ​ൻ​ഷ​നും പ​രി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​വേ​ത​ന കാ​ര്യ​ങ്ങ​ൾ ധാ​ര​ണ​യി​ലെ​ത്തി​യ​പ്പോ​ൾ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഒ​ഴി​വാ​ക്കി.

ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും മാ​നേ​ജ്മെ​ന്‍റും സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്കാ​ൻ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ പെ​ൻ​ഷ​ൻ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു ധാ​ര​ണ​യി​ലെ​ത്തി​യ​താ​ണ്. എ​ന്നാ​ൽ, അ​ര​നൂ​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി പെ​ൻ​ഷ​ൻ​കാ​രെ ഒ​ഴി​വാ​ക്കി ക​രാ​ർ ഒ​പ്പി​ട്ടു.

1600 രൂ​പ മാ​ത്രം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​ര​ട​ക്ക​മു​ള്ള​വ​രെ സ​ർ​ക്കാ​റോ മാ​നേ​ജ്മെ​ന്‍റോ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കു​ന്ന​ത് ഏ​റെ സ​ങ്ക​ട​ക​ര​മാ​ണ്. ഒ​രു ദ​ശാ​ബ്ദ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം അ​നു​വ​ദി​ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തോ​ടൊ​പ്പം അ​തേ മാ​ന​ദ​ണ്ഡ​ത്തി​ലും പ്രാ​ബ​ല്യ​ത്തി​ലും ത​ന്നെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Neglect in pay revision: KSRTC pensioners' letter to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.