നെഹ്​റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം വള്ളം തുഴഞ്ഞുനീങ്ങുന്ന കുട്ടിയാന

നെഹ്‌റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന

ആലപ്പുഴ: ആഗസ്റ്റ്​​ 12ന്​ നടക്കുന്ന 69ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം വള്ളം തുഴഞ്ഞുനീങ്ങുന്ന കുട്ടിയാന. തോമസ് കെ. തോമസ് എം.എല്‍.എ, സിനിമ-സീരിയല്‍ നടി ഗായത്രി അരുൺ എന്നിവർ ചേര്‍ന്ന് എന്‍.ടി.ബി.ആർ സൊസൈറ്റി ചെയര്‍പേഴ്സനായ കലക്ടർ ഹരിത വി. കുമാറിന് നല്‍കി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. വള്ളംകളിയെക്കുറിച്ച കുട്ടിക്കാല ഓര്‍മകൾ ചേര്‍ത്തലക്കാരി കൂടിയായ ഗായത്രി പങ്കുവെച്ചു.

ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പിൽ പി. ദേവപ്രകാശാണ് (ആര്‍ട്ടിസ്റ്റ്​ ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തില്‍ 250ലധികം എന്‍ട്രികൾ ലഭിച്ചു. ചിത്രകാരന്മാരായ സതീഷ് വാഴവേലില്‍, സിറിള്‍ ഡൊമിനിക്, ടി. ബേബി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.

69ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം തോമസ് കെ. തോമസ്​ എം.എൽ.എ, സിനിമ-സീരിയൽ നടി ഗായത്രി അരുൺ എന്നിവർ ചേർന്ന് കലക്ടർ ഹരിത വി. കുമാറിന് നൽകി പ്രകാശനം ചെയ്യുന്നു

എന്‍.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടര്‍ സൂരജ് ഷാജി, നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫി ഖാൻ, എ.ഡി.എം എസ്. സന്തോഷ്​കുമാർ, ജില്ല ഇന്‍ഫര്‍മേഷൻ ഓഫിസര്‍ കെ.എസ്. സുമേഷ്, ഇന്‍ഫാസ്ട്രക്ചർ കമ്മിറ്റി കണ്‍വീനർ എം.സി. സജീവ്​കുമാർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എബി തോമസ്, കെ. നാസര്‍, റോയ് പാലത്ര, എ. കബീര്‍, രമേശന്‍ ചെമ്മാപറമ്പിൽ, പ്രസ് ക്ലബ് പ്രസിഡന്‍റ്​ എസ്. സജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Nehru Trophy Boat Race: The lucky mascot is a baby elephant rowing a boat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.