തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അറുപത്തിയേഴാമത് നെഹ്റുട്രോഫി ജലമേളയും ചാമ്പ്യ ൻസ് ബോട്ട് ലീഗ് ഉദ്ഘാടന മത്സരങ്ങളും മാറ്റിവെച്ചു. ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന വള്ളം കളി മത്സരങ്ങൾ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
മഴയെ തുടർന്ന് നദികളിലും കായലുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നത് കണക്കിലെടുത്താണ് വള്ളംകളി മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിേൻറതാണ് തീരുമാനം. കഴിഞ്ഞ വർഷവും പ്രളയത്തെത്തുടർന്ന് വള്ളംകളി മാറ്റിവെച്ചിരുന്നു.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.