ന്യൂഡൽഹി: വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേതെന്ന് കോൺഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരൻ എം.പി. ബി.ജെ.പിയുടെ ഉരുക്കുകോട്ടയല്ല നേമം, അതുകൊണ്ട് തന്നെ നേമത്തെ അത്ര വലിയ ചർച്ചയാക്കേണ്ടിയിരുന്നില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായെമന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രാഥമിക റൗണ്ടിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ഇനി നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. നേമത്തിനോട് ചേർന്ന് കിടക്കുന്ന വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ എന്‍റെ പ്രവർത്തനവും, നേമത്തെ അറിയാമെന്നുള്ള വിലയിരുത്തലുമായിരിക്കണം സ്ഥാനാർഥിയാക്കിയതിന് പിന്നിലെന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കോൺഗ്രസിന്‍റെ നേതാക്കൻമാർ എന്നെ ഇക്കാര്യം അറിയിച്ചത്.
പാർട്ടിയും മുന്നണിയും ഏൽപ്പിച്ച ദൗത്യം ആ സീറ്റ് പിടിച്ചെടുക്കുക എന്നതാണ്. യു.ഡി.എഫ് വിജയിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷിെന്റ മനോവിഷമം മനസിലാക്കുന്നു. പക്ഷെ അതിനോട് ഇത്തരത്തിലുള്ള ഒരു പ്രതികരണം ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.