തിരുവനന്തപുരം: പാർട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ് കേരളത്തിലെ രീതി. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ അത് കോൺഗ്രസിന് വലിയ ക്ഷീണമാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മുന്നണികൾക്ക് ബദലായി ബി.ജെ.പി വളരുന്നത് തള്ളിക്കളയാനാവില്ല. ബി.ജെ.പിയെ വളരാൻ അനുവദിച്ചാൽ നിലവിലെ കേരള രാഷ്ട്രീയം കലങ്ങിമറിയും. സംഘടനാ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന് നില നിൽപ്പില്ലെന്നും സുധാകരൻ പറഞ്ഞു. അവസരം കിട്ടിയാൽ പാർട്ടിയുടെ പഴയകാല പ്രവർത്തന ശൈലി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സുധാകരന് കോൺഗ്രസിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോൺഗ്രസ് വിട്ട പി.സി ചാക്കോ ഉൾപ്പടെയുള്ള നേതാക്കൾ സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.