നാഗര്‍കോവില്‍: ഹൃദ്രോഗത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്ത ിയാക്കിയെത്തിയ തെൻറ കുഞ്ഞിനെ ഒടുവിൽ ആ അമ്മ ആദ്യമായി കൺകുളിർക്കെ കണ്ടു. കളിയിക്കാവിളയിൽ അമ്മയും കുഞ്ഞും തമ് മിലുള്ള വൈകാരിക മുഹൂർത്തത്തിന് സാക്ഷികളായവർക്കും അത് കണ്ണുകൾക്ക് കുളിരേകുന്ന കാഴ്ചയായി.
ആരോഗ്യവതിയായ കുഞ്ഞിനെ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വച്ച് ആശുപത്രി അധികൃതര്‍ മാതാവ് സോഫിയനസീംബാനുവിന് കൈമാറിയപ്പോഴായിരുന്നു ഹൃദയസ്പർശിയായ കാഴ്ച. കുഞ്ഞിനെ ആദ്യമായാണ് സോഫിയനസീംബാനു കാണുന്നത്. നാഗര്‍കോവില്‍ ഇടാലക്കുടി സ്വദേശി ഫൈസലാണ് കുട്ടിയുടെ പിതാവ്.
ഇക്കഴിഞ്ഞ വിഷുദിനത്തില്‍ നാഗര്‍കോവില്‍ ജയഹരന്‍ ആസ്പത്രിയില്‍ ജനിച്ച കുഞ്ഞിനെ കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ സമയോചിത ഇടപെടലുകളുടെ ഫലമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ആശുപത്രി വിട്ട കുഞ്ഞിനേയും കൊണ്ട് ബുധനാഴ്ച രാവിലെ പത്ത് മണിയോടെ എറണാകുളത്ത് നിന്ന് തിരിച്ച ആംബുലന്‍സ് ഒന്നരയോടെ കളിയിക്കാവിളയിലെത്തി. തുടർന്ന് കുഞ്ഞിനെ ജയഹരന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുഞ്ഞിനെ സ്വീകരിക്കാന്‍ വിളവങ്കോട് എം.എല്‍.എ എസ്. വിജയധരണിയും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.