`സി.പി.എമ്മിെൻറ ഓഫിസുകൾ പാർട്ടി യോഗം ചേരാനുള്ളതല്ലെന്നും പാർട്ടി സഞ്ചരിക്കുന്ന കോടതിയാകണമെന്നുള്ള സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദെൻറ പ്രസ്താവനയുടെ ചൂടാറും മുൻപ് കേസുകൾ നിറയുകയാണ്. നേതൃത്വത്തിനെതിരെയുയർന്ന പാരതികൾകൊണ്ട് തലയുയർത്താൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. നിലവിൽ കണ്ണൂർ, തിരുവന്തപുരം ജില്ലകളിലെ വിവാദങ്ങൾ വലിയ തലവേദന സൃഷ്ടിക്കുകയാണ്. സി.പി.എമ്മിനെ വെട്ടിലാക്കുന്ന തുടര്‍ച്ചയായ വെളിപ്പെടുത്തലുകളും പരാതികളും വ്യാപകമാവുകയാണ്.
കണ്ണൂർ ജില്ലയിലെ പാർട്ടി നേതൃനിരയിലെ കെട്ടുറപ്പ് തന്നെ ഓർമ്മയാകുന്നതിലേക്കാണ് ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പോകുന്നത്. ഈ വിഷയം പാർട്ടി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്യാനിരിക്കുകയാണ്. സെക്രട്ടറിയേറ്റ് യോഗം വെള്ളിയാഴ്ച നടക്കും. ഇതിനകം തന്നെ ഇക്കാര്യത്തിൽ പ്രാഥമിക വിവരശേഖരണം സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി നടത്തിക്കഴിഞ്ഞതായാണ് അറിയുന്നത്.
കണ്ണൂരിലെ ആയുര്‍വേദ റിസോര്ട്ടിെൻറ മറവില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജനാണ് ഉന്നയിക്കുന്നത്. പരാതി എഴുതി നൽകാനാണ് പി. ജെയുടെ നീക്കം. ഇതോടെ പാർട്ടി നേതൃത്വത്തിനു അേന്വേഷ കമ്മീഷനെ നിയമിക്കേണ്ടി വരും. വരും നാളുകൾ ഇഴകീറിയുള്ള വാദപ്രതിവാദങ്ങൾക്കാവും ഇത്, തിരികൊളുത്തുക.
തിരുവനന്തപുരത്തെ വിവാദങ്ങളെല്ലാം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനിലേക്കാണെത്തുന്നത്. പരാതികള്‍ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളാണ് പൊട്ടിത്തെറികളിലേക്ക് എത്തിക്കുന്നതെന്നാണ് മറുഭാഗത്തിന്റെ ആരോപണം. കോര്‍പ്പറേഷനിലെ കത്ത് വിവാദം മുതല്‍ എസ്.എഫ്.ഐ. ജില്ല നേതാക്കളെ പുറത്താക്കുന്നത് വരെയുള്ള നിരവധി സംഭവങ്ങളാണ് തുടര്‍ച്ചയായി പുറത്തുവന്നത്. പാര്ട്ടിനേതാവിെൻറ മകളുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ ദത്ത് നല്‍കാന്‍ ശ്രമിച്ച പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ കേസിലും നേതാക്കളുടെ ഇടപെടല്‍ വിവാദമായിരുന്നു.
സി.പി.എം. സംസ്ഥാന സമ്മേളനത്തിലാണ് ജില്ല സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പനെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാക്കിയത്. സാധാരണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായാല്‍ ജില്ല സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് പതിവ്. എന്നാല്‍ ആനാവൂര്‍ സ്ഥാനം ഒഴിഞ്ഞില്ലെന്ന വിമർശനമുണ്ട്.
സംസ്ഥാന കമ്മിറ്റിയിലും തലസ്ഥാനത്തെ പ്രശ്നങ്ങള്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടവച്ചതോടെയാണ് ശനിയാഴ്ചത്തെ ജില്ല സെക്രട്ടേറിയറ്റില്‍ ആരോപണ വിധേയരായ യുവജന സംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്. തുടര്‍ച്ചയായി വിവാദങ്ങളുണ്ടായെങ്കിലും ഇവയെ ന്യായീകരിക്കാന്‍ ആനാവൂരൊഴിച്ചുള്ള മറ്റ് ജില്ല നേതാക്കളാരും രംഗത്തെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. പാർട്ടി െമമ്പർമാർക്കിടയിൽ തെറ്റായ പാതയിൽ സഞ്ചരിക്കുന്നവരുണ്ടെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുെമന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദെൻറ പ്രസ്താവന ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഇ.പി. ജയരാജനെതിരായ അഴിമതി ആരോപണം അടുത്ത ദിവസം ചേരുന്ന പൊളിറ്റ്ബ്യൂറോയും ചർച്ച ചെയ്യാനാണ് സാധ്യത. നിലവിൽ അജണ്ടയിൽ ഈ വിഷയമില്ലെങ്കിലും ചർച്ചക്കെടുക്കുമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.