വടക്കാഞ്ചേരി കൂട്ടമാനഭംഗം: പുനരന്വേഷണമെന്ന് എ.എസ്.പി

തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസ് അന്വേഷണത്തിന് പൊലീസിന് ‘ആക്ഷന്‍ പ്ളാന്‍’. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവം മുതല്‍ പിന്നീടുണ്ടായ വഴിത്തിരിവുകളും ഒടുവില്‍ രണ്ടു ദിവസം മുമ്പുണ്ടായ നാടകീയ വെളിപ്പെടുത്തലും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കരുതലോടെ നീങ്ങാനാണ് അന്വേഷണ സംഘത്തിന്‍െറ തീരുമാനം. ആരോപണ വിധേയനായ കൗണ്‍സിലര്‍ പി.എന്‍. ജയന്തന്‍െറ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. കേസില്‍ പുതിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ പുനരന്വേഷണമാണ് നടത്തുകയെന്നും ഇതിന് കര്‍മപദ്ധതി തയാറാക്കിയെന്നും അന്വേഷണ ചുമതലയുള്ള പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലി പറഞ്ഞു.

സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമെ ജയന്തനെതിരെ നടപടിയിലേക്ക് കടക്കാനാവൂ. സംഭവം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞതിനാല്‍ തെളിവുകള്‍ കണ്ടത്തെുന്നത് ദുഷ്കരമാണ്. സാമ്പത്തിക ഇടപാട് മാത്രമാണെന്ന് കോടതിയില്‍ പരാതിക്കാരി നല്‍കിയ മൊഴി നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സാഹചര്യ തെളിവുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. മൊബൈല്‍ സംഭാഷണം, മെസേജുകള്‍ തുടങ്ങിയവയും മാനഭംഗം നടന്നുവെന്ന് പറയുന്ന സ്ഥലവും സംബന്ധിച്ച് അന്വേഷിക്കും.  ഇതുവരെ കേസില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് പരിശോധിക്കും. എന്നാല്‍  ആദ്യ അന്വേഷണത്തിലെ  തെളിവുകളും കണ്ടത്തെലുകളും പരിഗണിക്കേണ്ടതില്ളെന്നാണ് പുതിയ സംഘത്തിന്‍െറ തീരുമാനം.

സമാനമായ മുന്‍ കേസുകളും  നടപടികളും പരിശോധിക്കും.  യുവതിയുടെ മൊഴി എടുത്ത ശേഷമേ നടപടികളിലേക്ക് കടക്കാനാവൂ. അവര്‍ ഇപ്പോള്‍ തൃശൂരിലില്ല. വിളിച്ചു വരുത്തുന്നതും സമയം നിശ്ചയിച്ച് മറ്റൊരു സ്ഥലത്തത്തെിച്ച് മൊഴിയെടുക്കുന്നതും സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് ഇപ്പോള്‍ പറയാനാവില്ളെന്ന് എ.എസ്.പി പറഞ്ഞു. യുവതി പറയുന്ന സമയത്തും സ്ഥലത്തും വെച്ച് രഹസ്യമായി മൊഴിയെടുക്കാനാണ് തീരുമാനമെന്ന്  പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജയന്തനെയും  സംഘത്തെയും ഉടന്‍ ചോദ്യം ചെയ്യാമെന്നാണ് അന്വേഷണ സംഘത്തിന്‍െറ ധാരണ. ചേര്‍പ്പ് തിരുവുള്ളക്കാവില്‍ നിര്‍മാണം നടന്നിരുന്ന വീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്നാണ് യുവതി മുമ്പ് നല്‍കിയ പരാതിയിലുള്ളത്. തെളിവെടുപ്പിനായി പ്രതികളെ അവിടെ കൊണ്ടുപോകും.

ഡി.ജി.പിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എ.ഡി.ജി.പി ബി. സന്ധ്യക്കാണ് മേല്‍നോട്ടം. തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനി, സിറ്റി പൊലിസ് കമീഷണര്‍ ജെ. ഹിമേന്ദ്രനാഥ് എന്നിവര്‍ സഹായിക്കും. തൃശൂര്‍ സിറ്റി പൊലീസ് ഭരണവിഭാഗം അസി. കമീഷണര്‍ എം.കെ. ഗോപാലകൃഷ്ണന്‍, ഒല്ലൂര്‍ സി.ഐ കെ.കെ. സജീവ്, ആലത്തൂര്‍ സി.ഐ എലിസബത്ത്, എ.എസ്.ഐ സുനില്‍, സി.പി.ഒ പ്രശാന്ത്, വനിതാ സി.പി.ഒ പ്രിയ എന്നിവരാണ് അന്വേഷണ സംഘം. ശനിയാഴ്ച തൃശൂര്‍ പൊലീസ് ക്ളബില്‍ രണ്ട് തവണ അന്വേഷണ സംഘം യോഗം ചേര്‍ന്ന് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.

Tags:    
News Summary - New investigation wadakkanchery gang rape case- Poonkuzhali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.