എ​റ​ണാ​കു​ളം–-​മും​ബൈ, ഗാ​ന്ധി​ധാം-–തി​രു​െ​ന​ല്‍വേ​ലി സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

തിരുവനന്തപുരം: തിരക്ക് പരിഗണിച്ച് എറണാകുളം-മുംബൈ ലൈനിലും ഗാന്ധിധാം-തിരുനെല്‍വേലി ലൈനിലും  പ്രത്യേക വേനല്‍ക്കാല ട്രെയിനുകൾ ഒാടിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ജൂൺ 12, 19, 26 തീയതികളിൽ (തിങ്കളാഴ്ചകളിൽ ) ഉച്ചക്ക് 1.30ന് ഗാന്ധിധാമിൽനിന്ന് പുറപ്പെടുന്ന ഗാന്ധിധാം-തിരുനെൽവേലി എക്സ്പ്രസ് (09458) തൊട്ടടുത്ത ബുധനാഴ്ചകളിൽ രാവിലെ 11.30ന് തിരുനെല്‍വേലിയിലെത്തും. ജൂൺ 15, 22, 29 തീയതികളിൽ (വ്യാഴാഴ്ചകളിൽ) രാവിലെ 7.45ന് തിരുനെൽവേലിയിൽനിന്ന് പുറപ്പെടുന്ന തിരുനെല്‍വേലി - ഗാന്ധിധാം സ്‌പെഷൽ ഫെയര്‍ ട്രെയിൻ (09457 ) തൊട്ടടുത്ത ശനിയാഴ്ചകളിൽ രാവിലെ 6.30 ന് ഗാന്ധിധാമിലെത്തും. ഒരു സെക്കൻഡ് എ.സി, അഞ്ച് തേര്‍ഡ് എ.സി, ആറ്  സ്ലീപ്പർ, രണ്ട് ജനറല്‍കോച്ചുകള്‍ എന്നിവ ഉൾപ്പെടുന്ന ട്രെയിനുകൾക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷൻ, തൃശൂർ,  ഷൊർണൂർ, തിരൂര്‍, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു ജങ്ഷന്‍ എന്നീ പ്രധാന കേന്ദ്രങ്ങളിൽ  സ്റ്റോപ്പുണ്ടാകും.

ഏപ്രില്‍ 18നും ജൂൺ ആറിനും ഇടയിെല ചൊവ്വാഴ്ചകളില്‍ വൈകീട്ട് 3.35ന് മുംബൈ സി.എസ്.ടിയിൽനിന്ന് പുറപ്പെടുന്ന മുംബൈ സി.എസ്.ടി-എറണാകുളം ജങ്ഷൻ പ്രതിവാര സ്പെഷൽ ട്രെയിൻ (01065) ബുധനാഴ്ചകളിൽ രാത്രി 7.15ന് എറണാകുളത്തെത്തും. ഏപ്രിൽ 19നും ജൂൺ ഏഴിനും ഇടയിെല ബുധനാഴ്ചകളിൽ രാത്രി 11ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ-മുംബൈ സി.എസ്.ടി പ്രതിവാര സ്പെഷൽ ട്രെയിൻ വെള്ളിയാഴ്ചകളിൽ രാത്രി 12.40ന് മുംബൈയിലെത്തും. അഞ്ച് തേര്‍ഡ് എ.സി, എട്ട്  സ്ലീപ്പര്‍  എന്നീ കോച്ചുകൾ ഉൾക്കൊള്ളുന്ന ട്രെയിനുകൾക്ക്  തൃശൂർ, തിരൂര്‍, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

Tags:    
News Summary - new train service starting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.