കൊല്ലം: കല്ലുവാതുക്കൽ ഊരാഴ്കോട് നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുടെ ഭർത്താവ് വിഷ്ണുവിെൻറ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി. മേവനകോണം സ്വേദശികളായ 25 ഉം 21 ഉ വയസുള്ള യുവതികളെയാണ് കാണാതായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിഷ്ണുവിെൻറ സഹോദര ഭാര്യയായ യുവതിയെ െപാലീസ് ചോദ്യം ചെയ്യുന്നത്തിനായി സ്റ്റേഷനിൽ എത്താൻ അറിയിപ്പ് കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് 11.30 ഓടെ വീട്ടിൽ ഒരു എഴുത്ത് എഴുതി വച്ചിട്ട് അയൽവാസിയും ബന്ധുവുമായ യുവതിയോടൊപ്പം ഇവരെ കാണാതായത്.
ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.