തിരുവനന്തപുരം: നെയ്യാറ്റിൻകര സനല്‍ കുമാര്‍ വധക്കേസില്‍ പ്രതികളായ രണ്ട് പേര്‍ കീഴടങ്ങി. കേസിലെ ഒന്നാംപ്രതിയായ ഡി.വൈ.എസ്.പി ബി.ഹരികുമാറിൻെറ സുഹൃത്തും വ്യവസായിയുമായ കെ. ബിനുവും കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ സതീഷ്കുമാറിെൻറ സഹായിയും ഡ്രൈവറുമായ രമേശുമാണ് കീഴടങ്ങിയത്. െചാവ്വാഴ്ച വൈകുന്നേരത്തോടെ െക്രെംബ്രാഞ്ച് ആസ്ഥാനത്താണ് ഇവർ കീഴടങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.
ബിനുവിെൻറ വീട്ടിലെത്തിയ ഹരികുമാറിെൻറ വാഹനത്തിനടുത്ത് കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സനൽകുമാറിെൻറ കൊലപാതകത്തിലേക്ക് വഴിവച്ചത്. തുടർന്ന് ഡി.വൈ.എസ്.പി ഹരികുമാറിനെ സംഭവസ്ഥലത്ത് നിന്നും രക്ഷിച്ച് കൊണ്ടുപോയത് ബിനുവായിരുന്നു. ബിനുവിനൊപ്പം രക്ഷപ്പെട്ട ഹരികുമാര്‍ തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണെത്തിയത്. അവിടെ നിന്നും ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷിെൻറ ഡ്രൈവര്‍ രമേശുമൊത്താണ് ഡി.വൈ.എസ്പിയും ബിനുവും നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം സതീഷിനെയും ബിനുവിെൻറ മകൻ അനൂപ് കൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഡി.വൈ.എസ്.പി. ബി.ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ബിനുവും രമേശും കീഴടങ്ങിയത്.
ഹരികുമാറും ബിനുവും രമേശും ഒരുമിച്ചാണ് ഞായറാഴ്ച കേരളത്തിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. മൈസൂരിലായിരുന്ന ഇവർ ഞായറാഴ്ച രാത്രിയോടെ കേരളത്തിലെത്തിയെന്നും എത്തിയ കാർ മാറി മറ്റൊരു കാറിൽ ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ കൊണ്ടാക്കിയ ശേഷം ബിനു നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയെന്നും അറിയുന്നു. രാവിലെ ഹരികുമാർ മരിച്ച വിവരം അറിഞ്ഞതിനെ തുടർന്ന് ഇവർ ഇരുവരും പൊലീസിനോട് കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും അതിെൻറ അടിസ്ഥാനത്തിൽ കീഴടങ്ങുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിൽ നിന്നും ഹരികുമാർ ഒളിവിൽ താമസിച്ച ഇടങ്ങൾ, എങ്ങനെ അയാൾ വീട്ടിലെത്തി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിെൻറ അനുമാനം.
നിയമപരമായ അന്വേഷണം തുടരും -ഡി.ജി.പി
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ വധേക്കസിൽ നിയമപരമായ അന്വേഷണം തുടരുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസിലെ മുഖ്യപ്രതി ഹരികുമാർ മരിച്ച സാഹചര്യത്തിൽ കേസിെൻറ തുടർനടപടികളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ ദിശയിലായിരുന്നു അന്വേഷണം പുരോഗമിച്ചതെന്നും തുടർന്നും നിയമപരമായ അന്വേഷണം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.