തിരുവനന്തപുരം: നയതന്ത്രബാഗ് വഴി യു.എ.ഇ കോണ്‍സുലേറ്റിൽ കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സി ആപ്റ്റിെൻറ വാഹനം കേരളത്തിന് പുറത്തേക്ക് പോയെന്ന നിഗമനത്തിൽ അന്വേഷണ ഏജൻസികൾ. ജീവനക്കാരും സംശയത്തിെൻറ നിഴലിലാണ്. സി ആപ്റ്റിെൻറ വാഹനം ബംഗളൂരുവിലേക്ക് പോയെന്ന വിവരം നേരത്തെ തന്നെ കസ്റ്റംസിനും എൻ.െഎ.എക്കും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് ഏജൻസികൾ. അതിെൻറ കൂടി ഭാഗമായാണ് വട്ടിയൂർക്കാവ് സി ആപ്റ്റിൽ എൻ.ഐ.എ ചൊവ്വാഴ്ച വിശദമായ പരിശോധന നടത്തിയതും ജീവനക്കാരുടെ മൊഴിയെടുത്തതും.
സ്റ്റോർ കീപ്പർമാർ, പാഴ്സലുകൾ കൈകാര്യംചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. പരിശോധനക്ക് മുമ്പ് തന്നെ യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരിൽനിന്നും സി ആപ്റ്റിലെ ഡ്രൈവറിൽനിന്നും എൻ.െഎ.എ വിശദാംശങ്ങൾ തേടിയിരുന്നു.
യു.എ.ഇ കോൺസുലേറ്റിൽ എത്തിച്ച മതഗ്രന്ഥങ്ങൾ ചട്ടം ലംഘിച്ച് പുറത്ത് വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. കസ്റ്റംസും എൻ.െഎ.എയും നേരത്തെ തന്നെ സി ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് ശേഖരിച്ച വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് എൻ.ഐ.എ വീണ്ടും സി ആപ്റ്റിൽ പരിശോധന നടത്തിയത്. സി ആപ്റ്റില്‍ എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിൽ എത്തിച്ചത്. ഇതിൽ 31 എണ്ണം സുരക്ഷിതമായി തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കിയിരുന്നു.
യു.എ.ഇ കോൺസുലേറ്റിൽനിന്നും സി ആപ്റ്റിൽ പാഴ്സൽ എത്തിച്ചെന്നും അവിടെനിന്ന് മറ്റ് വസ്തുക്കൾ കൊണ്ടുപോകുന്നതിനൊപ്പം മതഗ്രന്ഥങ്ങൾ അടങ്ങിയ പാഴ്സൽ മലപ്പുറത്തെ ചിലയിടങ്ങളിൽ എത്തിച്ചെന്നുമാണ് മന്ത്രി പറഞ്ഞത്. സി ആപ്റ്റിലെത്തിയ പാഴ്സൽ പൊട്ടിച്ച് നോക്കിയെന്നും അതിൽ മതഗ്രന്ഥങ്ങളായിരുന്നെന്ന് സ്ഥിരീകരിച്ചതായും ജീവനക്കാരും മൊഴി നൽകിയിരുന്നു. ഇതിൽ 24 മതഗ്രന്ഥങ്ങൾ ജീവനക്കാർ എടുത്തതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യു.എ.ഇ കോൺസുലേറ്റിെൻറ പേരിലെത്തിയ 900ത്തിലധികം മതഗ്രന്ഥങ്ങൾ മാത്രമാണ് മന്ത്രി ഇടപെട്ട് വിതരണം ചെയ്തിട്ടുള്ളത്. എത്തിയെന്ന് പറയപ്പെടുന്ന ഏഴായിരത്തോളം മതഗ്രന്ഥങ്ങൾ എവിടെയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.