തൃശൂർ: സ്വാതന്ത്ര്യദിനത്തിൽ വിയ്യൂർ ജയിലിൽ പതാക ഉയർത്തുന്നതിനിടെ ബഹളമുണ്ടാക്കിയതിന് 11 എൻ.ഐ.എ തടവുകാർക്കെതിരെ നടപടി. 11 പേരെയും ഏകാന്ത തടവിലേക്ക് മാറ്റി. ഷഫീഖ്, ഇബ്രാഹിം, മുഹമ്മദ് അസ്ഹറുദീൻ, അബ്ദുറസാഖ്, ഹംസ, അനൂപ്, നാഷിദുൾ ഹംസഫർ, മിഥിലാജ്, സ്വാലിഹ് മുഹമ്മദ്, ഡാനിഷ്, ഷൈബു നിഹാർ എന്നിവർക്കെതിരെയാണ് നടപടി.
സ്വാതന്ത്ര്യദിന ചടങ്ങിൽ പതാക ഉയർത്തുമ്പോൾ ഇവർ പരിപാടി ബഹിഷ്കരിക്കുന്നതോടൊപ്പം സെല്ലുകളിൽ ബഹളമുണ്ടാക്കുകയായിരുന്നുവത്രെ. ഡാനിഷും ഇബ്രാഹിമും മാവോയിസ്റ്റ് കേസിലെ വിചാരണ തടവുകാരാണ്. ഐ.എസ് റിക്രൂട്ട്മെൻറ്, കളമശേരി ബസ് കത്തിക്കൽ തുടങ്ങി മറ്റ് കേസുകളിലെ പ്രതികളാണ് മറ്റുള്ളവർ.
പതാക ഉയർത്തുമ്പോഴും സത്യപ്രതിജ്ഞ ചടങ്ങിലും ജയിലിലെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് ഇവർ ഉറക്കെ ബഹളമുണ്ടാക്കിയെന്നാണ് ജയിലധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.