കണ്ണൂർ: കണ്ണൂരിലും മലപ്പുറത്തും മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. പുലർച്ചെ നാലുമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിൽ റഷീദ്, പള്ളിപ്പറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവർ പോപുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരായിരുന്നു ഇവർ.
മലപ്പുറത്തും മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. വേങ്ങര പറമ്പിൽ പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറ മരുതൂർ ചോലയിൽ ഹദീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.