കോഴിക്കോട്: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനത്തിന് തേൻറതായ രീതിയിൽ കൈത്താങ്ങേകുകയാണ് ചുവർ ചിത്ര കലാകാരനും മാഹി മലയാള കലാഗ്രാമത്തിലെ ചുവർ ചിത്ര വിഭാഗം മേധാവിയുമായ നിബിൻരാജ്. താൻ വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ തുകയാണ് നിബിൻ രാജ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കുന്ദമംഗലത്തു വെച്ചു നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എക്ക് നിബിൻ രാജ് തുക കൈമാറി.
ക്യാൻവാസിൽ അക്രലിക്കിൽ തീർത്ത പത്തിലേറെ ചിത്രങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനക്ക് വേണ്ടി നിബിൻ രാജ് വരച്ചത്. കോഴിക്കോട്ടെ സ്പീഡ് ഫ്രെയിംസ് എന്ന സ്ഥാപനത്തിലെ താരിഖ്, ജിജു, നിഖിൽ എന്നിവർ ചിത്രങ്ങൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകാൻ തയാറായി മുന്നോട്ടു വന്നു. ഇതോടെ എക്സിബിഷനുകളിൽ 5000ലേറെ രൂപക്ക് വിറ്റുപോകുന്ന ചിത്രങ്ങൾ ആയിരം രൂപ വീതം വാങ്ങിയാണ് നിബിൻ രാജ് വിറ്റത്. പത്ത് ചിത്രങ്ങൾ വിറ്റു കിട്ടിയ 10,000 രൂപയാണ് നിബിൻ രാജ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
പ്രളയത്തെ തുടർന്ന് സംസ്ഥാനം നേരിട്ട സാമ്പത്തിക പ്രതിസദ്ധിയിലും നിബിൻ രാജ് തെൻറ ചിത്രങ്ങൾ ലേലത്തിൽ വിറ്റ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. കോവിഡിനെതിരെയുള്ള ബോധവത്ക്കരണ ചിത്രങ്ങൾ തയാറാക്കുന്നതിലും ഈ കലാകാരൻ മുന്നണിയിലുണ്ട്. കുന്ദമംഗലം ആനപ്പാറ പ്രൈമറി ഹെൽത്ത് സെൻററിെൻറ ചുറ്റുമതിലിൽ നിബിൻ രാജ് ഉൾപ്പെടെ പ്രദേശത്തെ ചിത്രകാരൻമാർ കോവിഡിനെതിരെ സമൂഹം സ്വീകരിക്കേണ്ട മുൻകരുതൽ അടിസ്ഥാനമാക്കി സൗജന്യ ചിത്ര ബോധവത്ക്കരണം നടത്തിയിരുന്നു.
കേരളത്തിനകത്തും പുറത്തും നിരവധി ചിത്ര പ്രദർശനങ്ങളും നിബിൻ രാജിേൻറതായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. നിബിൻ രാജിെൻറ നേതൃത്വത്തിലുള്ള കലാകാരൻമാർ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഒരുക്കിയ ചുമർചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കേരള സാംസ്കാരിക വകുപ്പിെൻറ വജ്ര ജൂബിലി ഫെലോഷിപ്പ് നിബിൻ രാജിനെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.